---
title: "എസ്.വൈ.എസ് ജില്ലാ പ്രതിനിധി സമ്മേളനം നാദാപുരത്ത് നിന്ന് 200 പേർ"
english_title: "SYS District Representative Conference 200 people from Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114587/sys-district-representative-conference-200-people-from-nadapuram"
published_at: "2023-05-13T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f9c1ac5a6b_S_Y_S.jpg"
keywords: []
---

# എസ്.വൈ.എസ് ജില്ലാ പ്രതിനിധി സമ്മേളനം നാദാപുരത്ത് നിന്ന് 200 പേർ

> **Lead Summary:** **നാദാപുരം: **സഹിഷ്ണുതയാണ് ഇസ്‌ലാം, സമസ്തയാണ് വഴി എന്ന പ്രമേയത്തിൽ മെയ് 23 ന് താമരശ്ശേരി അണ്ടോണയിൽ നടക്കുന്ന സുന്നി യുവജന സംഘം ജില്ലാ പ്രതിനിധി സമ്മേളനത്തിൽ നാദാപുരം നിയോജക മണ്ഡലത്തിൽ നിന്ന് 200 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയോജക മണ്ഡലം എസ്.വൈ.എസ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

## Article Content

**നാദാപുരം: **സഹിഷ്ണുതയാണ് ഇസ്‌ലാം, സമസ്തയാണ് വഴി എന്ന പ്രമേയത്തിൽ മെയ് 23 ന് താമരശ്ശേരി അണ്ടോണയിൽ നടക്കുന്ന സുന്നി യുവജന സംഘം ജില്ലാ പ്രതിനിധി സമ്മേളനത്തിൽ നാദാപുരം നിയോജക മണ്ഡലത്തിൽ നിന്ന് 200 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയോജക മണ്ഡലം എസ്.വൈ.എസ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

ശാഖാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ മേൽ കമ്മിറ്റി കൗൺസിലർമാർ എന്നിവരാണ് സമ്മേളന പ്രതിനിധികൾ. പ്രതിനിധികളുടെ പഞ്ചായത്ത്തല സംഗമങ്ങൾ മെയ് 16, 17, 18 തിയ്യതികളിൽ നടക്കും. ശാഖാ തലങ്ങളിൽ ക്യാംപ് അംഗങ്ങളുടെ റജിസ്ട്രേഷൻ പൂർത്തിയാക്കി മെയ് 19 ന് മുമ്പ് ലിസ്റ്റ് പഞ്ചായത്ത് കമ്മിറ്റികളെ ഏൽപിക്കേണ്ടതാണ്. യോഗത്തിൽ പി.പി അഷ്റഫ് മൗലവി, കോറോത്ത് അഹമ്മദ് ഹാജി, ഇ അബ്ദുൽ അസീസ് മാസ്റ്റർ,

സി അബ്ദുൽ ഹമീദ് ദാരിമി, ടി.എം.വി അബ്ദുൽ ഹമീദ്, എൻ.കെ ജമാൽ ഹാജി, കെ.പി ശംസീർ, എം.പി അബ്ദുൽ ജബ്ബാർ മൗലവി, അലി വാണിമേൽ, പി.സി മൊയ്തീൻ മുസ്ല്യാർ, ടി.പി ഇസ്മയിൽ ഫൈസി, ഹാരിസ് റഹ്മാനി തിനൂർ, ഇ.കെ ഇബ്രാഹിം, പി.ടി.കെ സിറാജ്, റഫീഖ് ചാമാളി, മുഹമ്മദ് കനവത്ത്, വി.കെ മുജീബ്, ടി.കെ അബ്ദു റഹീം സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114587/sys-district-representative-conference-200-people-from-nadapuram)