---
title: "നാടെങ്ങും ആഹ്ലാദം; തുണേരിയിലും യു ഡി എഫ് വിജയ ആഹ്ലാദം"
english_title: "Joy everywhere; UDF victory celebration in Thuneri too"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114601/joy-everywhere-udf-victory-celebration-in-thuneri-too"
published_at: "2023-05-13T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645fb71f03a34_u_d_f_2.jpg"
keywords: []
---

# നാടെങ്ങും ആഹ്ലാദം; തുണേരിയിലും യു ഡി എഫ് വിജയ ആഹ്ലാദം

> **Lead Summary:** **നാദാപുരം :**കർണ്ണാടക നിയമ സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാർട്ടി നേടിയ മികച്ച വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു യു ഡി എഫ് തുണേരി പഞ്ചായത്ത്‌ കമ്മിറ്റി യുടെ നേതൃതത്തിൽ തുണേരി യിൽ പ്രകടനം നടത്തി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്, പി രാമചന്ദ്രൻ, അശോകൻ തുണേരി, ഫസൽ മാട്ടാൻ, ഫിർദൗസ് നാളൂർ, സി കെ അബ്ദുള്ള,കെ മധു മോഹനൻ, ടി പി താഹിർ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**നാദാപുരം :**കർണ്ണാടക നിയമ സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാർട്ടി നേടിയ മികച്ച വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു യു ഡി എഫ് തുണേരി പഞ്ചായത്ത്‌ കമ്മിറ്റി യുടെ നേതൃതത്തിൽ തുണേരി യിൽ പ്രകടനം നടത്തി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്, പി രാമചന്ദ്രൻ, അശോകൻ തുണേരി, ഫസൽ മാട്ടാൻ, ഫിർദൗസ് നാളൂർ, സി കെ അബ്ദുള്ള,കെ മധു മോഹനൻ, ടി പി താഹിർ തുടങ്ങിയവർ നേതൃത്വം നൽകി.

നാദാപുരത്ത് കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് അഡ്വക്കറ്റ് എ. സജിവൻ, അഡ്വക്കറ്റ് കെ.എം.രഘുനാഥ്, അഖില മര്യാട്ട്, വി.വി. റിനീഷ് എന്നിവർ നേതൃത്വം നൽകി. യു.ഡി.എഫ്. വളയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ചന്ദ്രൻ മാസ്റ്റർ, കെ. കൃഷ്ണൻ മാസ്റ്റർ, എ.പി. ബാബു, സി.രാജൻ, അഹമ്മദ്കുട്ടി നാരോ ന്റവിട, നൂറുദ്ദീൻ, ടി.സുരേഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114601/joy-everywhere-udf-victory-celebration-in-thuneri-too)