---
title: "അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; ഓടിക്കൂടിയ നാട്ടുകാരെ കടിച്ച് പരിക്കേൽപ്പിച്ചു"
english_title: "Foreign workers clashed; He bit and injured the locals who ran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114617/foreign-workers-clashed-he-bit-and-injured-the-locals-who-ran"
published_at: "2023-05-13T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645fd500f1df5_nadapuram.jpg"
keywords: []
---

# അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; ഓടിക്കൂടിയ നാട്ടുകാരെ കടിച്ച് പരിക്കേൽപ്പിച്ചു

> **Lead Summary:** ** നാദാപുരം: **നാദാപുരത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. കുമമങ്കോട് അഹമ്മദ് മുക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ഏറ്റുമുട്ടിയത്.

## Article Content

** നാദാപുരം: **നാദാപുരത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. കുമമങ്കോട് അഹമ്മദ് മുക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ഏറ്റുമുട്ടിയത്.

മയക്കുമരുന്ന് ലഹരിയിലാണ് തമ്മിൽ ആക്രമണം നടത്തിയത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരെയും ഇവർ ആക്രമിച്ചു. നാട്ടുകാരിൽ ചിലരെ അന്യസംസ്ഥാന തൊഴിലാളികൾ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

പടിക്കത്താഴനാണു (60) , പരിപ്പിൽ നാണു (58), ചാലിൽ ഷിനോജ് എന്നിവർക്കാണ് അക്രമത്തിൽ പരിക്കു പറ്റിയത്. ഇവരെ നാദാപുരം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് നാദാപുരം പോലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114617/foreign-workers-clashed-he-bit-and-injured-the-locals-who-ran)