---
title: "കരിയർ ഗൈഡൻസ് ക്ലാസ്സും വ്യക്തിത്വ വികസന ശിൽപശാലയും"
english_title: "Career guidance class and personality development workshop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114657/career-guidance-class-and-personality-development-workshop"
published_at: "2023-05-14T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64606bbbdb556_class_1.jpg"
keywords: []
---

# കരിയർ ഗൈഡൻസ് ക്ലാസ്സും വ്യക്തിത്വ വികസന ശിൽപശാലയും

> **Lead Summary:** **നാദാപുരം: [(]**[https://nadapuram.truevisionnews.com/ ) ] ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ വിദ്യാഭ്യാസ രംഗത്തെ അഭിവൃദ്ധി ലക്ഷ്യമിട്ടു കൊണ്ട് വാർഡ് മെമ്പർ സി കെ നാസർ നേതൃത്വം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന ' iGnite ഇയ്യംകോട് ' കരിയർ ഗൈഡൻസ് ക്ലാസ്സും വ്യക്തിത്വ വികസന ശിൽപശാലയും നടത്തി .

## Article Content

**നാദാപുരം: [(]**[https://nadapuram.truevisionnews.com/ ) ] ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ വിദ്യാഭ്യാസ രംഗത്തെ അഭിവൃദ്ധി ലക്ഷ്യമിട്ടു കൊണ്ട് വാർഡ് മെമ്പർ സി കെ നാസർ നേതൃത്വം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന ' iGnite ഇയ്യംകോട് ' കരിയർ ഗൈഡൻസ് ക്ലാസ്സും വ്യക്തിത്വ വികസന ശിൽപശാലയും നടത്തി .

ഈ കഴിഞ്ഞ എസ് എസ് എൽ സി - പ്ലസ്ടു പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വേണ്ടിയാണു ശിൽപശാല നടത്തിയത് . വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ഉത്ഘാടനം ചെയ്തു .

വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു . സിജി സീനിയർ ആർ പി സമീർ വേളം ഗൈഡൻസ് ക്ലാസ്സെടുത്തു . ടി വി മുഹമ്മദ് , വി പി സിനാൻ മാസ്റ്റർ,പി കെ സമീർ, പി പി റസാഖ് എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114657/career-guidance-class-and-personality-development-workshop)