---
title: "റോഡ് ഉദ്ഘാടനം; നാദാപുരം- നരിക്കാട്ടേരി റോഡ് നാടിന് സമർപ്പിച്ചു"
english_title: "Road Inauguration; Nadapuram- Narikatteri road was dedicated to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114741/road-inauguration-nadapuram-narikatteri-road-was-dedicated-to-the-nation"
published_at: "2023-05-14T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460f22b0a7bd_road_inaguration.jpg"
keywords: []
---

# റോഡ് ഉദ്ഘാടനം; നാദാപുരം- നരിക്കാട്ടേരി റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **നാദാപുരം:** ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 12 നരിക്കാട്ടേരിയിൽ 5 ലക്ഷം രൂപ ചെലവിൽ പരിഷ്കരണ പ്രവൃത്തി നടത്തിയ വലിയാണ്ടി താഴ റോഡ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 12 നരിക്കാട്ടേരിയിൽ 5 ലക്ഷം രൂപ ചെലവിൽ പരിഷ്കരണ പ്രവൃത്തി നടത്തിയ വലിയാണ്ടി താഴ റോഡ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ എ. കെ സുബൈർ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. വാർഡ് കൺവീനർ - ടി. ഷംസീർ , ടി.കെ.കുഞ്ഞിരാമൻ , പി ഇബ്രാഹിം, കെ ജമാൽ , എം.വി.കുഞ്ഞമ്മത് , സി.കെ.അബ്ദുള്ള ഹാജി, കെ.ടി.കെ.മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114741/road-inauguration-nadapuram-narikatteri-road-was-dedicated-to-the-nation)