---
title: "പുഴയോരത്ത് വിശ്രമകേന്ദ്രം; പെരിങ്ങത്തൂര്‍ പുഴയോരം സി.പി.ഐ.എം ശുചീകരിച്ചു"
english_title: "A rest stop by the river; Peringathur riverside was cleaned by CPIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114789/a-rest-stop-by-the-river-peringathur-riverside-was-cleaned-by-cpim"
published_at: "2023-05-15T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64618dfa1faa4_center.jpg"
keywords: []
---

# പുഴയോരത്ത് വിശ്രമകേന്ദ്രം; പെരിങ്ങത്തൂര്‍ പുഴയോരം സി.പി.ഐ.എം ശുചീകരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂര്‍:[(]**[nadapuramnews.in]** **മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പെരിങ്ങത്തൂര്‍ പുഴയോരം സി.പി.ഐ.എം ഇരിങണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാലിന്യവും , മരത്തടികളും നിക്ഷേപിച്ചും കാടുകയറിയും ഇരുന്ന പെരിങ്ങത്തൂര്‍ പുഴയോരം സിപിഐ എം ബഹുജന പങ്കാളിത്തത്തോടെ ശുചീകരിച്ചു. വനിതകളുള്‍പ്പെടെ പങ്കെടുത്ത പുഴയോര ശുചീകരണം സി.പി.ഐ.എം ഏരിയ സെക്രട്ടരി പി.പി.ചാത്തു ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂര്‍:[(]**[nadapuramnews.in]** **മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പെരിങ്ങത്തൂര്‍ പുഴയോരം സി.പി.ഐ.എം ഇരിങണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാലിന്യവും , മരത്തടികളും നിക്ഷേപിച്ചും കാടുകയറിയും ഇരുന്ന പെരിങ്ങത്തൂര്‍ പുഴയോരം സിപിഐ എം ബഹുജന പങ്കാളിത്തത്തോടെ ശുചീകരിച്ചു. വനിതകളുള്‍പ്പെടെ പങ്കെടുത്ത പുഴയോര ശുചീകരണം സി.പി.ഐ.എം ഏരിയ സെക്രട്ടരി പി.പി.ചാത്തു ഉദ്ഘാടനം ചെയ്തു.

പെരിങ്ങത്തൂര്‍ പുഴയോരം നവീകരിച്ച് വാഗഭടാനന്ദ പാര്‍ക്ക് മാതൃകയില്‍ പൊതുജന വിശ്രമകേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് വാര്‍ഡ് മെമ്പര്‍ സി.പി.ശ്രീജിത്ത് പൊതുമരാമത്ത് മന്ത്രിക്കും,എടച്ചേരി ഗ്രാമ പഞ്ചായത്തിനും നിവേദനം സമര്‍പ്പിച്ചിരുന്നു.ഈ പദ്ധതി സാക്ഷാല്‍ക്കരിച്ചാല്‍ ഒരു പഞ്ചായത്തില്‍ ഒരു വിനോദകേന്ദ്രം എന്നത് യാഥാര്‍ത്ഥ്യമാകും.

കൂടാതെ കായപ്പനിച്ചിയില്‍ പുതുതായി നിര്‍മ്മിക്കുന്ന ബോട്ടു ജെട്ടിയുടെ പണികൂടി പൂര്‍ത്തിയാവുന്നതോടെ വലിയ ടൂറിസവികസനമാണ് ഈ പദേശത്ത് യാഥാര്‍ത്ഥ്യമാവുക. ശൂചീകരണത്തിന് ടി.പി.പുരുഷു,എന്‍.കെ.മിഥുന്‍, വളക്കുളം കുഞ്ഞിരാമന്‍,സുനില്‍, കൊയിലോത്ത് രാജന്‍, കക്കുറ ബാലന്‍, യു.കുമാരന്‍ മാസ്റ്റര്‍,രാജന്‍ കുനിയില്‍,ബജീഷ് ,സതീശന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. സി.പി.ശ്രീജിത്ത് അദ്ധ്യക്ഷനായി ടി.അനില്‍ കുമാര്‍ സ്വഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114789/a-rest-stop-by-the-river-peringathur-riverside-was-cleaned-by-cpim)