---
title: "വോളി ഫെസ്റ്റ് ;എസ് ടി യു നാലാമത് വോളി ഫെസ്റ്റിന് തുടക്കം"
english_title: "Volley Fest 4th STU Volley Fest begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114860/volley-fest-4th-stu-volley-fest-begins"
published_at: "2023-05-15T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461d5433ffaa_volley_ball.jpg"
keywords: []
---

# വോളി ഫെസ്റ്റ് ;എസ് ടി യു നാലാമത് വോളി ഫെസ്റ്റിന് തുടക്കം

> **Lead Summary:** **നാദാപുരം : (**[nadapuramnews.in]**) ** ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈതാങ്ങാവാൻ എസ് ടി യു നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന നാലാമത് വോളി ഫെസ്റ്റിന് ഇന്ന് തുടക്കമാവും. വൈകിട്ട് ഏഴിന് നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്യും. മേള 21 ന് സമാപിക്കും.

## Article Content

**നാദാപുരം : (**[nadapuramnews.in]**) ** ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈതാങ്ങാവാൻ എസ് ടി യു നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന നാലാമത് വോളി ഫെസ്റ്റിന് ഇന്ന് തുടക്കമാവും. വൈകിട്ട് ഏഴിന് നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്യും. മേള 21 ന് സമാപിക്കും.

വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ഇന്ത്യൻ ആർമി ,നേവി , എയർ വോയ്സ്, കേരള പൊലീസ് , കെ എസ് ഇ ബി , ഇന്ത്യൻ റെയിൽവേ . കളിയിൽ തമിഴ്നാട് ,കർണ്ണാടക താരങ്ങൾ കളത്തിലിറങ്ങും. കൂടാതെ പ്രാദേശിക വോളി ബോൾ ടൂർണമെന്റും നടക്കും. കളിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ അബ്ബാസ് കണേക്കൽ ,കൺവീനർ അഡ്വ : മുസ്തഫ കുന്നുമ്മൽ എന്നിവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114860/volley-fest-4th-stu-volley-fest-begins)