---
title: "ഉന്നത തലയോഗം;നാദാപുരത്ത് വ്യാപക പരിശോധന; 118 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു."
english_title: "Widespread inspection in Nadapuram; 118 kg of banned plastic products were seized."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114958/widespread-inspection-in-nadapuram-118-kg-of-banned-plastic-products-were-seized"
published_at: "2023-05-15T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646237995c080_plastic.jpg"
keywords: []
---

# ഉന്നത തലയോഗം;നാദാപുരത്ത് വ്യാപക പരിശോധന; 118 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

> **Lead Summary:** **നാദാപുരം**: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നാദാപുരം ,കല്ലാച്ചി ടൗണുകളിൽ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 118 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നിരോധിത ഉൽപ്പന്നങ്ങളായ ഡിസ്പോസബിൾ കപ്പുകൾ ,പ്ലേറ്റുകൾ, സ്ട്രോ ,പ്ലാസ്റ്റിക് സ്പൂണുകൾ ,ഫോർക്കുകൾ , പ്ലാസ്റ്റിക് ക്യാരി ബാഗുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

## Article Content

**നാദാപുരം**: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നാദാപുരം ,കല്ലാച്ചി ടൗണുകളിൽ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 118 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നിരോധിത ഉൽപ്പന്നങ്ങളായ ഡിസ്പോസബിൾ കപ്പുകൾ ,പ്ലേറ്റുകൾ, സ്ട്രോ ,പ്ലാസ്റ്റിക് സ്പൂണുകൾ ,ഫോർക്കുകൾ , പ്ലാസ്റ്റിക് ക്യാരി ബാഗുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

നാദാപുരം ,കല്ലാച്ചി ടൗണുകളിലെ ആറ് സ്ഥാപനങ്ങളിൽ നിന്നാണ് മഹസ്സർ തയ്യാറാക്കി നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ഇത്രയും സ്ഥാപനങ്ങൾക്ക് അടുത്ത ദിവസം പിഴ ചുമത്തി നോട്ടീസ് നൽകും. സ്ഥാപനങ്ങൾക്കുമായി ആകെ നാൽപ്പത്തി അയ്യായിരം രൂപ പിഴ ചുമത്തിയിട്ടുണ്ട് .

പരിശോധനയിൽ ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ശശിധരൻ നെല്ലോളി ,സ്ക്വാഡ് അംഗങ്ങളായ രാധാകൃഷ്ണൻ കെ പി ( ശുചിത്വ മിഷൻ) , രജനീഷ് എ ,നാദാപുരം ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ .ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114958/widespread-inspection-in-nadapuram-118-kg-of-banned-plastic-products-were-seized)