---
title: "ജലജീവൻ മിഷൻ; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡു പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന് ഉന്നതതലയോഗം ചേർന്നു"
english_title: "Water Life Mission; A high-level meeting was held to start the road work in Nadapuram gram panchayat immediately"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114964/water-life-mission-a-high-level-meeting-was-held-to-start-the-road-work-in-nadapuram-gram-panchayat-immediately"
published_at: "2023-05-15T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64623c0c31011_yogam__card.jpg"
keywords: []
---

# ജലജീവൻ മിഷൻ; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡു പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന് ഉന്നതതലയോഗം ചേർന്നു

> **Lead Summary:** **നാദാപുരം:(**[nadapuramnews.in]** **ജലജീവൻ മിഷൻ പ്രവൃത്തിമൂലം തടസ്സപ്പെട്ട റോഡു പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ഉന്നതതലയോഗത്തിൽ തീരുമാനം. നാദാപുരം ഗ്രാമ പഞ്ചായത്തിലെ ജലജീവൻ മിഷൻ പ്രവൃത്തിമൂലം തകർന്ന റോഡിന്റെ പുനരുദ്ധാരണം കുടിവെള്ള വിതരണത്തിലെ പോരായ്മ, കണക്ഷൻ ലഭിക്കുന്നതിലെ കാലതാമസവും പരാതികളും ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത്‌ ഓഫീസിൽ കെ ഡബ്ല്യു എ എക്സി. എഞ്ചിനീയറുടെ സാന്നിധ്യത്തിൽ ജനപ്രതിനികളുടെയും ജലജീവൻ മിഷൻ കരാറുകാരുടെയും യോഗം ചേർന്നു.

## Article Content

**നാദാപുരം:(**[nadapuramnews.in]** **ജലജീവൻ മിഷൻ പ്രവൃത്തിമൂലം തടസ്സപ്പെട്ട റോഡു പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ഉന്നതതലയോഗത്തിൽ തീരുമാനം. നാദാപുരം ഗ്രാമ പഞ്ചായത്തിലെ ജലജീവൻ മിഷൻ പ്രവൃത്തിമൂലം തകർന്ന റോഡിന്റെ പുനരുദ്ധാരണം കുടിവെള്ള വിതരണത്തിലെ പോരായ്മ, കണക്ഷൻ ലഭിക്കുന്നതിലെ കാലതാമസവും പരാതികളും ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത്‌ ഓഫീസിൽ കെ ഡബ്ല്യു എ എക്സി. എഞ്ചിനീയറുടെ സാന്നിധ്യത്തിൽ ജനപ്രതിനികളുടെയും ജലജീവൻ മിഷൻ കരാറുകാരുടെയും യോഗം ചേർന്നു.

ഗ്രാമ പഞ്ചായത്തിലെ പ്രശ്നങ്ങൾ ശ്രദ്ദയിൽ പെടുത്തിയിട്ടും ഗൗനിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പുറമേരി അസി.എഞ്ചിനിയറുടെ ഓഫീസ്‌ ഉപരോധിച്ചിരുന്നു. അന്ന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഉന്നത തലയോഗം ചേർന്നത്‌.

നിലവിലുള്ള പ്രശ്നങ്ങൾ ജനപ്രതിനിധികളും പദ്ധതി നടപ്പിലാക്കുന്നതിലുണ്ടാകുന്ന തടസ്സങ്ങൾ ഉദ്യോഗസ്ഥരും പങ്കു വെച്ചു. നിലവിൽ കണക്ഷൻ ലഭിച്ചിട്ടും കുടിവെള്ളമെത്താത പ്രശ്നം ഈ മാസം തന്നെ പരിഹരിക്കുന്നതിന് ധാരണയായി.

ഇതിനായി 12 ഇന്റർ കണക്ഷൻ വർക്കുകൾ നടത്തേണ്ടതുണ്ട്‌. ആകെ29 ഇന്റർ കണക്ഷൻ നൽകേണ്ടതിൽ നിലവി 17 എണ്ണമേ പൂർത്തിയായുള്ളൂ. 4സ്ഥലത്ത്‌ ഇന്റർ കണക്ഷൻ നൽകുന്നതിന് പൊതുമരാമത്ത്‌ വകുപ്പിന്റെ അനുമതി ഇനിയും ലഭിക്കെണ്ടതുണ്ട്.‌

കണക്ഷൻ ലഭിച്ചെങ്കിലും വെള്ളമെത്താതെ തന്നെ ബില്ല് വരുന്ന വിഷയം ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് അത്തരം ഗുണഭോക്താക്കൾക്ക്‌ പരാതി നൽകാനുള്ള അവസരമിണ്ടാക്കിയിട്ടുണ്ട്‌. വാട്ടർ അതോരിറ്റി ഓഫീസിലാൺ അത്തരം പരാതി നൽകേണ്ടത്‌. അതിൻ മുമ്പ്‌ ബില്ല് അടക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്‌.

ഫെയ്സ്‌ 2 പ്രകാരം വർക്ക്‌ നടക്കുന്ന കല്ലാച്ചി ടൗണിലെ പ്രശ്നം പരമാവധി വേഗത്തിൽ തീർപ്പാക്കുന്നതിൻ നിർദ്ദേശം നൽകുമെന്ന് കെ ഡബ്ല്യു എ അധികൃതർ ഉറപ്പ്‌ നൽകി. ലീക്കുണ്ടാകുന്നത്‌ മൂലം പല റോഡിലും വെള്ളക്കെട്ടുണ്ടാകുന്നതൊഴിവാക്കണമെന്നും പഞ്ചായത്ത്‌ അംഗങ്ങൾ ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷം വഹിച്ചു.

വാട്ടർ അതോറിറ്റി വടകര എക്സി എഞ്ചിനിയർ രാജു,ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി കെ നാസർ എം സി സുബൈർ,ജനീദ ഫിർദൗസ്‌,അസി എക്സി എഞ്ചിനിയർ കെ ആർ മറിയം,അസി എഞ്ചിനിയർ ജിതിൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114964/water-life-mission-a-high-level-meeting-was-held-to-start-the-road-work-in-nadapuram-gram-panchayat-immediately)