---
title: "നാദാപുരം റോട്ടറി ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി "
english_title: "Nadapuram Rotary Club conducted a free medical camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115141/nadapuram-rotary-club-conducted-a-free-medical-camp"
published_at: "2023-05-16T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64634dcda23a8_camp.jpg"
keywords: []
---

# നാദാപുരം റോട്ടറി ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി 

> **Lead Summary:** **നാദാപുരം: **നാദാപുരം റോട്ടറി ക്ലബ്ബും ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടും ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നാദാപുരം ഗവ. യുപി സ്കൂളിൽ വച്ച് നടന്നു.

## Article Content

**നാദാപുരം: **നാദാപുരം റോട്ടറി ക്ലബ്ബും ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടും ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നാദാപുരം ഗവ. യുപി സ്കൂളിൽ വച്ച് നടന്നു.

നാദാപുരം ഡിവൈഎസ്പി വി . വി. ലതീഷ് ഉദ്ഘാടനം ചെയ്തു. നാദാപുരം റോട്ടറി ക്ലബ് പ്രസിഡണ്ട് പി. എം. രാജീവൻ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഓഫീസർ രാജകുമാർ മാസ്റ്റർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ വാർഡ് മെമ്പർ അബ്ബാസ് കണ്ണേക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ , ഡോ.നിയാസ് , ഡോ. മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി രാജീവൻ പി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115141/nadapuram-rotary-club-conducted-a-free-medical-camp)