---
title: "വോളി ഫെസ്റ്റ്; നാളെ  കർണാടക ടീമുമായി എം എസി അബുദാബിയും ഇന്ത്യൻ ടീമുമായി സ്വപ്ന ബാലുശ്ശേരിയും ഏറ്റുമുട്ടും"
english_title: "Volley Fest; MAC Abu Dhabi will face Karnataka team and Swapna Balushery will face Indian team today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115184/volley-fest-mac-abu-dhabi-will-face-karnataka-team-and-swapna-balushery-will-face-indian-team-today"
published_at: "2023-05-16T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463776a1fa89_vollyfest.jpg"
keywords: []
---

# വോളി ഫെസ്റ്റ്; നാളെ  കർണാടക ടീമുമായി എം എസി അബുദാബിയും ഇന്ത്യൻ ടീമുമായി സ്വപ്ന ബാലുശ്ശേരിയും ഏറ്റുമുട്ടും

> **Lead Summary:** ** നാദാപുരം: ** ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി എസ്ടിയു നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന വോളി ഫെസ്റ്റ് സീസൺ 4 ൽ മൂന്നാം ദിവസമായ നാളെ കർണാടക ടീമുമായി എം എസി അബുദാബിയും ഇന്ത്യൻ ടീമുമായി സ്വപ്ന ബാലുശ്ശേരിയും കളിക്കളത്തിലിറങ്ങും. ആദ്യ ദിവസത്തെ മത്സരത്തിൽ കേരള പോലീസ് ജേതാവായി. വോളി ഫെസ്റ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

** നാദാപുരം: ** ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി എസ്ടിയു നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന വോളി ഫെസ്റ്റ് സീസൺ 4 ൽ മൂന്നാം ദിവസമായ നാളെ കർണാടക ടീമുമായി എം എസി അബുദാബിയും ഇന്ത്യൻ ടീമുമായി സ്വപ്ന ബാലുശ്ശേരിയും കളിക്കളത്തിലിറങ്ങും. ആദ്യ ദിവസത്തെ മത്സരത്തിൽ കേരള പോലീസ് ജേതാവായി. വോളി ഫെസ്റ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ബംഗ്ലത്ത് മുഹമ്മദ്, എടത്തിൽ നിസാർ മാസ്റ്റർ, സി കെ നാസർ, ഈന്തുള്ളതിൽ കുഞ്ഞാലി, തായമ്പത്ത് കുഞ്ഞാലി , ജമാൽ പുളിക്കൂൽ, ലത്തീഫ് പി , ജാഫർ തുണ്ടിയിൽ, നസീർ പി , മുസ്തഫ കസ്തൂരിക്കളം, കോയഞ്ഞി തങ്ങൾ, മൊയ്തു കുറുങ്ങോട്ട് , സലിം കെ.ടി.കെ, മജീദ് കോടഞ്ചേരി, തയ്യിൽ അന്ത്രു , നൗഷാദ് ചീളി, ഖാലിദ്, അൻസാർ കെ.സി, ഹാരിസ് അണ്ണൻ , ഇത്യോടി റഫീഖ്, മാക്കൂൽ ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു. സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ അബ്ബാസ് കണേക്കൽ അദ്ധ്യക്ഷത വഹിച്ചു , കൺവീനർ മുസ്തഫ കുന്നുമ്മൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115184/volley-fest-mac-abu-dhabi-will-face-karnataka-team-and-swapna-balushery-will-face-indian-team-today)