---
title: "വോളി ഫെസ്റ്റ്; ഇന്ന് വോളി  ഇന്ത്യൻ ആർമി താരങ്ങളും  കെ.എസ്.ഇ.ബി.യും ഏറ്റുമുട്ടും "
english_title: "Volley Fest; Today, Indian Army players will clash for Volley Kummangod and KSEB for Amicos Kuruvantheri."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115190/volley-fest-today-indian-army-players-will-clash-for-volley-kummangod-and-kseb-for-amicos-kuruvantheri"
published_at: "2023-05-16T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463877b796ed_vollyfest.jpg"
keywords: []
---

# വോളി ഫെസ്റ്റ്; ഇന്ന് വോളി  ഇന്ത്യൻ ആർമി താരങ്ങളും  കെ.എസ്.ഇ.ബി.യും ഏറ്റുമുട്ടും 

> **Lead Summary:** **നാദാപുരം: ** ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി എസ്ടിയു നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന വോളി ഫെസ്റ്റ് സീസൺ 4 ൽ മൂന്നാം ദിവസമായ ഇന്ന് വോളി കുമ്മങ്കോടിന് വേണ്ടി ഇന്ത്യൻ ആർമി താരങ്ങളും അമികോസ് കുറുവന്തേരിക്ക് വേണ്ടി കെ.എസ്.ഇ.ബി.യും ഏറ്റുമുട്ടും.

## Article Content

**നാദാപുരം: ** ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി എസ്ടിയു നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന വോളി ഫെസ്റ്റ് സീസൺ 4 ൽ മൂന്നാം ദിവസമായ ഇന്ന് വോളി കുമ്മങ്കോടിന് വേണ്ടി ഇന്ത്യൻ ആർമി താരങ്ങളും അമികോസ് കുറുവന്തേരിക്ക് വേണ്ടി കെ.എസ്.ഇ.ബി.യും ഏറ്റുമുട്ടും.

നാളെ കർണാടക ടീമുമായി എം എസി അബുദാബിയും ഇന്ത്യൻ ടീമുമായി സ്വപ്ന ബാലുശ്ശേരിയും കളിക്കളത്തിലിറങ്ങും . ആദ്യ ദിവസത്തെ മത്സരത്തിൽ കേരള പോലീസ് ജേതാവായി. വോളി ഫെസ്റ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ബംഗ്ലത്ത് മുഹമ്മദ്, എടത്തിൽ നിസാർ മാസ്റ്റർ, സി കെ നാസർ, ഈന്തുള്ളതിൽ കുഞ്ഞാലി, തായമ്പത്ത് കുഞ്ഞാലി , ജമാൽ പുളിക്കൂൽ, ലത്തീഫ് പി , ജാഫർ തുണ്ടിയിൽ, നസീർ പി , മുസ്തഫ കസ്തൂരിക്കളം, കോയഞ്ഞി തങ്ങൾ, മൊയ്തു കുറുങ്ങോട്ട് , സലിം കെ.ടി.കെ, മജീദ് കോടഞ്ചേരി, തയ്യിൽ അന്ത്രു , നൗഷാദ് ചീളി, ഖാലിദ്, അൻസാർ കെ.സി, ഹാരിസ് അണ്ണൻ , ഇത്യോടി റഫീഖ്, മാക്കൂൽ ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു.

സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ അബ്ബാസ് കണേക്കൽ അദ്ധ്യക്ഷത വഹിച്ചു , കൺവീനർ മുസ്തഫ കുന്നുമ്മൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115190/volley-fest-today-indian-army-players-will-clash-for-volley-kummangod-and-kseb-for-amicos-kuruvantheri)