---
title: "തെങ്ങ് കയറാൻ ആളില്ല; സന്നദ്ധരായവർക്ക് തെങ്ങ് കയറ്റ യന്ത്രം നൽകി നാദാപുരം പഞ്ചായത്ത് "
english_title: "Nadapuram panchayat provided coconut lifting machine"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115198/nadapuram-panchayat-provided-coconut-lifting-machine"
published_at: "2023-05-16T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64638d1d72864_thengukayattam.jpg"
keywords: []
---

# തെങ്ങ് കയറാൻ ആളില്ല; സന്നദ്ധരായവർക്ക് തെങ്ങ് കയറ്റ യന്ത്രം നൽകി നാദാപുരം പഞ്ചായത്ത് 

> **Lead Summary:** **നാദാപുരം: **തെങ്ങ് കയറാൻ ആളില്ല, സന്നദ്ധരായവർക്ക് സബ്സിഡി നിരക്കിൽ തെങ്ങ് കയറ്റ യന്ത്രം നൽകി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് . കേര ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് സബ്‌സിഡി നിരക്കിൽ തെങ്ങുകയറ്റ യന്ത്രം വിതരണം ചെയ്തത്.

## Article Content

**നാദാപുരം: **തെങ്ങ് കയറാൻ ആളില്ല, സന്നദ്ധരായവർക്ക് സബ്സിഡി നിരക്കിൽ തെങ്ങ് കയറ്റ യന്ത്രം നൽകി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് . കേര ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് സബ്‌സിഡി നിരക്കിൽ തെങ്ങുകയറ്റ യന്ത്രം വിതരണം ചെയ്തത്.

ഇവർക്കുള്ള തെങ്ങുകയറ്റ പരിശീലനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. 63 പേർക്കാണ് യന്ത്ര വിതരണവും പരിശീലനം നൽകുന്നത്‌.

പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, എം സി സുബൈർ, ജനീദ ഫിർ ദൗസ്‌, വി പി കുഞ്ഞിരാമൻ, കെ പി കുമാരൻ മാസ്റ്റർ, അഡ്വ. കെ എം രഘുനാഥ്‌, കരിമ്പിൽ ദിവാകരൻ കെടി കെ ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115198/nadapuram-panchayat-provided-coconut-lifting-machine)