---
title: "ലേണേഴ്സ് എഴുതൂ... ഹെൽമറ്റ് സ്വന്തമാക്കൂ... "
english_title: "write learners, get a helmet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115468/write-learners-get-a-helmet"
published_at: "2023-05-17T23:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646518a55c6c8_helmet.jpg"
keywords: []
---

# ലേണേഴ്സ് എഴുതൂ... ഹെൽമറ്റ് സ്വന്തമാക്കൂ... 

> **Lead Summary:** **നാദാപുരം:** ഹെൽമറ്റ് ഇല്ലാത്തതു കൊണ്ട് വണ്ടി എടുക്കാൻ മടിക്കുന്നവരാണോ നിങ്ങൾ..? സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ മോട്ടോർ വാഹന വകുപ്പിൽ നിന്ന് തന്നെ ഹെൽമറ്റ് സ്വന്തമാക്കാം.

## Article Content

**നാദാപുരം:** ഹെൽമറ്റ് ഇല്ലാത്തതു കൊണ്ട് വണ്ടി എടുക്കാൻ മടിക്കുന്നവരാണോ നിങ്ങൾ..? സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ മോട്ടോർ വാഹന വകുപ്പിൽ നിന്ന് തന്നെ ഹെൽമറ്റ് സ്വന്തമാക്കാം.

ട്രാഫിക് നിയമങ്ങളേയും റോഡ് സുരക്ഷയേയും കുറിച്ച് പൊതുജനങ്ങളിൽ ആഴത്തിലുള്ള അവബോധം സൃഷ്ടിക്കാൻ ചോദ്യോത്തരങ്ങളും മത്സരങ്ങളുമായി എം.വി.ഡി സ്റ്റാൾ സജീവമാണ്. സ്റ്റാളിൽ ഒരുക്കിയിട്ടുള്ള ലേണേർസ് മോക്ക് ടെസ്റ്റ് പാസ്സാകുന്നവർക്ക് സ്പിൻ വീൽ കറക്കി സമ്മാനങ്ങൾ കരസ്ഥമാക്കാം.

ഒന്നു തൊട്ട് ആറ് വരെ കാറ്റഗറിയിലുള്ള സമ്മാനങ്ങളിൽ ബംപർ സമ്മാനമായി ഹെൽമറ്റും നൽകുന്നുണ്ട്. പ്രതിദിനം ഇരുപതോളം ഹെൽമറ്റും ഇരൂന്നൂറിൽപരം പ്രോത്സാഹന സമ്മാനങ്ങളുമാണ് വിജയികൾക്ക് നൽകുന്നത്. എന്റെ കേരളം പ്രദർശന വിപണന മേളയിലെ ജനത്തിരക്കേറുന്ന സ്റ്റാളായി മാറുകയാണ് എം.വി.ഡി. സ്റ്റാൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115468/write-learners-get-a-helmet)