---
title: "മിഷൻ ശക്തി; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: " mission strength; Applications are invited for various posts"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115469/mission-strength-applications-are-invited-for-various-posts"
published_at: "2023-05-17T23:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64651a082e061_apply_pic.jpg"
keywords: []
---

# മിഷൻ ശക്തി; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **നാദാപുരം** : സ്ത്രീ ശാക്തീകരണം, സുരക്ഷ, സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുളള മിഷൻ ശക്തി പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ വനിതാ ശിശു വികസന ഓഫീസിനു കീഴിൽ ജില്ലാ ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**നാദാപുരം** : സ്ത്രീ ശാക്തീകരണം, സുരക്ഷ, സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുളള മിഷൻ ശക്തി പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ വനിതാ ശിശു വികസന ഓഫീസിനു കീഴിൽ ജില്ലാ ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മെയ് 30 വൈകുന്നേരം 5മണി. ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ : യോഗ്യത : സോഷ്യൽ സയൻസസ്/ലൈഫ് സയൻസസ്/ന്യൂട്രീഷ്യൻ/ മെഡിസിൻ/ ഹെൽത്ത് മാനേജ്‌മെന്റ്/ സോഷ്യൽ വർക്ക് / റൂറൽ മാനേജ്‌മെന്റ് എന്നിവയിൽ ബിരുദം. സർക്കാർ മേഖലയിൽ / എൻ.ജി.ഒ കളിൽ സമാന മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

പ്രതിഫലം : 35000 രൂപ. അക്കൗണ്ട്സ് അസിസ്റ്റന്റ് - യോഗ്യത: അക്കൗണ്ട്സിൽ അല്ലെങ്കിൽ അക്കൗണ്ട്സ് വിഷയമായി വരുന്ന സമാന മേഖലയിൽ ബിരുദം/ഡിപ്ലോമ. സർക്കാർ മേഖലയിൽ / എൻ.ജി.ഒകളിൽ സമാന മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രതിഫലം : 22000 രൂപ. അപേക്ഷകൾ ജില്ലാ വനിത ശിശു വികസന ഓഫീസർ, രണ്ടാം നില, ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, പിൻ-673020 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495-2370750, dwcdokkd@gmail.com

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115469/mission-strength-applications-are-invited-for-various-posts)