---
title: "മന്ത്രി വാക്ക് പാലിച്ചില്ല; നാദാപുരം ഗവൺമെന്റ് ആശുപത്രിക്ക് മുമ്പിൽ കോൺഗ്രസ് ധർണ്ണ"
english_title: "The minister did not keep his word; Congress dharna in front of Nadapuram Government Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115628/the-minister-did-not-keep-his-word-congress-dharna-in-front-of-nadapuram-government-hospital"
published_at: "2023-05-18T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64661c1ba7da6_dharnna_pic.jpg"
keywords: []
---

# മന്ത്രി വാക്ക് പാലിച്ചില്ല; നാദാപുരം ഗവൺമെന്റ് ആശുപത്രിക്ക് മുമ്പിൽ കോൺഗ്രസ് ധർണ്ണ

> **Lead Summary:** **നാദാപുരം: (**[nadapuramnews.in] ആശുപത്രിയിൽ നേരിട്ടെത്തിയിട്ടും ദുരിതം പരിഹരിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ വാക്ക് പാലിച്ചില്ല. താലൂക്ക് ആശുപത്രിയായ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ കിടത്തി ചികിത്സ നിഷേധിക്കുന്നതിനെതിരെ,

## Article Content

**നാദാപുരം: (**[nadapuramnews.in] ആശുപത്രിയിൽ നേരിട്ടെത്തിയിട്ടും ദുരിതം പരിഹരിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ വാക്ക് പാലിച്ചില്ല. താലൂക്ക് ആശുപത്രിയായ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ കിടത്തി ചികിത്സ നിഷേധിക്കുന്നതിനെതിരെ,

ആശുപത്രി ഭരണം കയ്യാളുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ നീതികേടിനെതിരെനാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകന്മാർ നാദാപുരം ആശുപത്രിക്ക് മുമ്പിൽ ബഹുജന ധർണ നടത്തി.

ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ.കെഎം രഘുനാഥ് അധ്യക്ഷത വഹിച്ചു. പി കെ ദാമു മാസ്റ്റർ, കെ.ട്ടി.കെ. അശോകൻ, മൊയ്തു കോടികണ്ടി, വി വി റിനീഷ്, പി പി മൊയ്തു, എപി ജയേഷ്, ഡോ.ബാസിത്, വാസു പുതിയ പറമ്പത്ത് എന്നിവർ സംസാരിച്ചു.

ധർണ്ണയ്ക്ക് വാസു എരഞ്ഞിക്കൽ, പ്രേമൻ വരിക്കോളി, മുരളീധരൻ പി, ഷംസീർ നാദാപുരം, ചാത്തു പി വി, സി കെ കുഞ്ഞാലി, കുഞ്ഞമ്മദ് നരിക്കാട്ടേരി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115628/the-minister-did-not-keep-his-word-congress-dharna-in-front-of-nadapuram-government-hospital)