---
title: "വലിച്ചെറിയൽ മുക്തം ഇടം ; നാദാപുരം കുമ്മങ്കോട് കനാൽ പരിസരത്ത് പരിശോധന"
english_title: "Discharge-free space; Inspection in Nadapuram Kummangod Canal area"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115632/discharge-free-space-inspection-in-nadapuram-kummangod-canal-area"
published_at: "2023-05-18T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64662343b8dd4_waste.jpg"
keywords: []
---

# വലിച്ചെറിയൽ മുക്തം ഇടം ; നാദാപുരം കുമ്മങ്കോട് കനാൽ പരിസരത്ത് പരിശോധന

> **Lead Summary:** **നാദാപുരം**: വലിച്ചെറിയൽ മുക്തം ഇടം വ്യാപകമാക്കാൻ നാദാപുരം കുമ്മങ്കോട് കനാൽ പരിസരത്ത് പരിശോധന. പതിനാലാം വാർഡിലെ കുമ്മങ്കോട് കനാൽ പരിസരത്ത് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു എന്ന പരാതി പ്രകാരം പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും സംയുക്ത പരിശോധന നടത്തി .

## Article Content

**നാദാപുരം**: വലിച്ചെറിയൽ മുക്തം ഇടം വ്യാപകമാക്കാൻ നാദാപുരം കുമ്മങ്കോട് കനാൽ പരിസരത്ത് പരിശോധന. പതിനാലാം വാർഡിലെ കുമ്മങ്കോട് കനാൽ പരിസരത്ത് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു എന്ന പരാതി പ്രകാരം പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും സംയുക്ത പരിശോധന നടത്തി .

മുഴുവൻ മാലിന്യം നിറച്ച ചാക്കുകളും കെട്ട് അഴിച്ച് പരിശോധിച്ചു. മാലിന്യം വലിച്ചെറിഞ്ഞവരെ സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ട് .ഇവരെ കണ്ടെത്തി തുടർ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും .

പരിശോധനയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി പി കുഞ്ഞിമുഹമ്മദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115632/discharge-free-space-inspection-in-nadapuram-kummangod-canal-area)