---
title: "സഹപാഠികൾ 10@ 89; ഓർമ്മക്കൂട്ട് പൂർവ വിദ്യാർത്ഥി സംഗമത്തിൽ അധ്യാപകരെ ആദരിച്ചു."
english_title: "Classmates 10@ 89; Teachers were felicitated at the Ormakoot alumni meet."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115664/classmates-10-89-teachers-were-felicitated-at-the-ormakoot-alumni-meet"
published_at: "2023-05-18T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64664c3287859_reunion.jpg"
keywords: []
---

# സഹപാഠികൾ 10@ 89; ഓർമ്മക്കൂട്ട് പൂർവ വിദ്യാർത്ഥി സംഗമത്തിൽ അധ്യാപകരെ ആദരിച്ചു.

> **Lead Summary:** **പുറമേരി: (**[nadapuramnews.in] പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ 1988 - 89 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ യായ 'സഹപാഠികൾ 10@ 89' സംഘടിപ്പിച്ച 'ഓർമ്മക്കൂട്ട് 'പൂർവ്വ വിദ്യാർത്ഥി സംഗമം കവി ശിവദാസ് പുറമേരി ഉദ്ഘാടനം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി .കെ. ജ്യോതിലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**പുറമേരി: (**[nadapuramnews.in] പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ 1988 - 89 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ യായ 'സഹപാഠികൾ 10@ 89' സംഘടിപ്പിച്ച 'ഓർമ്മക്കൂട്ട് 'പൂർവ്വ വിദ്യാർത്ഥി സംഗമം കവി ശിവദാസ് പുറമേരി ഉദ്ഘാടനം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി .കെ. ജ്യോതിലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ പൂർവ്വ അധ്യാപകരായ കെ. സി. ഉദയവർമ്മ രാജ, സി.അന്നപൂർണ്ണ, ആർ.പി.വിശ്വനാഥമാരാർ, കെ.സി.വത്സല, എൻ. കെ നാണു, കൊറ്റോത്ത് രാധ, സി. എം. രത്നവല്ലി, ടി. നാണു, ഇ.മുകുന്ദൻ, പി.വേണുഗോപാലൻ, ടി.രാമചന്ദ്രൻ എന്നീ പൂർവ അധ്യാപകരെ ആദരിച്ചു. സ്കൂളിൽ നിന്നും കലാകായിക വിഭാഗത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത 14 വിദ്യാർഥികളെയു० ജി20 ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അമൽ മനോജിനെയും അനുമോദിച്ചു.

നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ മനോജ് നാച്ചുറൽ അധ്യക്ഷതവഹിച്ചു. ഡോ. ടി.പി.സലാവുദ്ദീൻ, സി. എച്ച്. വിജയൻ, ഷൈജു. പി. പി, ദിനേശൻ കുമ്മങ്കോട്, മുരളി, അനീഷ്.ടി. പി, സജീവൻ.പി.ടി.കെ, സതീശൻ.സി.എച്ച്,സുഷമ, ഷാജിമോൾ, സുമതിപി.പി, ഉബൈദുള്ള, ഭാസ്കരൻ. കല്ലേരി എന്നിവർ സംസാരിച്ചു. ടി.പി.കരുണൻ സ്വാഗതവും വി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115664/classmates-10-89-teachers-were-felicitated-at-the-ormakoot-alumni-meet)