---
title: "വളയത്ത് കുളമായി; നൂറ് ദിന കർമ്മ പദ്ധതിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കുളംകുഴിച്ചു"
english_title: "The ring became a pool; Under the 100-day work plan, guaranteed workers dug ponds"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115670/the-ring-became-a-pool-under-the-100-day-work-plan-guaranteed-workers-dug-ponds"
published_at: "2023-05-18T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64664fec53201_kulam_pic.jpg"
keywords: []
---

# വളയത്ത് കുളമായി; നൂറ് ദിന കർമ്മ പദ്ധതിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കുളംകുഴിച്ചു

> **Lead Summary:** **വളയം: ( **[nadapuramnews.in] ജലസംരക്ഷണത്തിൻ്റെ ഭാഗമായി വളയത്ത് കുളം നിർമിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 2000 കുളങ്ങളുടെ ഉദ്ഘാടനം വളയം ഗ്രാമ പഞ്ചായത്തിൽ പതിനാലാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് നിർവ്വഹിച്ചു.

## Article Content

**വളയം: ( **[nadapuramnews.in] ജലസംരക്ഷണത്തിൻ്റെ ഭാഗമായി വളയത്ത് കുളം നിർമിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 2000 കുളങ്ങളുടെ ഉദ്ഘാടനം വളയം ഗ്രാമ പഞ്ചായത്തിൽ പതിനാലാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് നിർവ്വഹിച്ചു.

വാർഡ് മെമ്പറും വൈസ് പ്രസിഡന്റുമായ പി.ടി നിഷ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന കാര്യ ചെയർമാൻ കെ.വിനോദൻ ആശംസ അർപ്പിച്ചു തൊഴിലുറപ്പു പദ്ധതി ഉദ്യോഗസ്ഥർ തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115670/the-ring-became-a-pool-under-the-100-day-work-plan-guaranteed-workers-dug-ponds)