---
title: "'സുരക്ഷിതമായ' ഒരു ഒളിച്ചോട്ടം; നാദാപുരത്തെ യുവതി ഗൾഫിലെത്തി മകനെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനോടൊപ്പം പോയി"
english_title: "A 'safe' getaway; The young woman from Nadapuram came to Gulf and handed over her son to her husband and left with her boyfriend"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115677/a-safe-getaway-the-young-woman-from-nadapuram-came-to-gulf-and-handed-over-her-son-to-her-husband-and-left-with-her-boyfriend"
published_at: "2023-05-18T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64665743f0d0a_olichottam.jpg"
keywords: []
---

# 'സുരക്ഷിതമായ' ഒരു ഒളിച്ചോട്ടം; നാദാപുരത്തെ യുവതി ഗൾഫിലെത്തി മകനെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനോടൊപ്പം പോയി

> **Lead Summary:** > **നാദാപുരം:** ദുബായിലേക്ക് പറന്ന് ഒരു "ഒളിച്ചോട്ടം". കാമുകൻ നൽകിയ വിസയിൽ ഗൾഫിലെത്തിയ യുവതി കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊപ്പം പോയി. നാദാപുരം സ്വദേശി യുവതിയാണ് വാണിമേൽ സ്വദേശി യുവാവിനൊപ്പം പോയത്. 'സുരക്ഷിതമായ' ഒരു ഒളിച്ചോട്ടം സോഷ്യൽമീഡിയയിൽ വൈറലാകുന്നു.

## Article Content

> **നാദാപുരം:** ദുബായിലേക്ക് പറന്ന് ഒരു "ഒളിച്ചോട്ടം". കാമുകൻ നൽകിയ വിസയിൽ ഗൾഫിലെത്തിയ യുവതി കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊപ്പം പോയി. നാദാപുരം സ്വദേശി യുവതിയാണ് വാണിമേൽ സ്വദേശി യുവാവിനൊപ്പം പോയത്. 'സുരക്ഷിതമായ' ഒരു ഒളിച്ചോട്ടം സോഷ്യൽമീഡിയയിൽ വൈറലാകുന്നു.

ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടുന്ന ദൃശ്യം ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. കോഴിക്കോട് നാദാപുരം സ്വദേശിനി യുവതിയാണ് വാണിമേൽ സ്വദേശിയായ യുവാവിനോടൊപ്പം ദുബായിൽ 'ഒളിച്ചോടി'യത്.

ഇന്നലെയാണ് രണ്ടരവയസ്സുള്ള കുഞ്ഞുമായി യുവതി ദുബായിൽ എത്തിയത്. ഭാർത്താവിന്റെ താമസ സ്ഥലത്ത് എത്തി കുഞ്ഞിനെ മാറിയ ശേഷം വാണിമേൽ മാപ്പിലാക്കൂൽ സ്വദേശിയായ ഫയാസിന്റെ കൂടെ പോവുകയായിരുന്നു .

ഫയാസും യുവതിയും ഇൻസ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും പറയുന്നു. രണ്ടുപേരും ഒളിച്ചോടുകയാണെന്നും കുട്ടി തന്റെ കയ്യിൽ സുരക്ഷിതയാണെന്നും യുവാവ് ഭർത്താവ് പങ്കു വച്ച വീഡിയോയിൽ പറയുന്നു. യുവാവിനോടൊപ്പം നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന യാത്ര ബാഗുമായി യുവതി പോകുന്നതിന്റെ ദൃശ്യവും വീഡിയോയിൽ കാണാം. 

ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി ഭാര്യയെ നഷ്ട്ടപ്പെട്ട യുവാവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ഗൾഫ് മലയാളികൾ നടത്തിയത്.

സലാം പാപ്പിനിശ്ശേരിയുടെ പോസ്റ്റ്

ഇന്നലെ രാത്രിമുതൽ ഞാനുൾപ്പെടെയുള്ള ലീഗൽ ടീം വലിയൊരു പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭർതൃമതിയായ നാദാപുരം സ്വദേശിനി, പരിചയക്കാരൻ നൽകിയ വിസയിൽ രണ്ടരവയസ്സുള്ള കുട്ടിയേയും കൊണ്ട് ദുബായിൽ എത്തി കുട്ടിയെ ഭർത്താവിന്റെ കയ്യിൽ ഏല്പിച്ചു പരിചയക്കാരനോടൊപ്പം പോയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ഇരുവരുടെയും പരിചയം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115677/a-safe-getaway-the-young-woman-from-nadapuram-came-to-gulf-and-handed-over-her-son-to-her-husband-and-left-with-her-boyfriend)