---
title: "നാദാപുരത്ത് കടയിലേക്ക് ബൈക്ക് ഇടിച്ച് കയറി; യാത്രക്കാർ രക്ഷപ്പെട്ടു"
english_title: "A bike crashed into a shop in Nadapuram; The passengers escaped"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115808/a-bike-crashed-into-a-shop-in-nadapuram-the-passengers-escaped"
published_at: "2023-05-19T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646750e0d4cf0_qccident_nadapuram.jpg"
keywords: []
---

# നാദാപുരത്ത് കടയിലേക്ക് ബൈക്ക് ഇടിച്ച് കയറി; യാത്രക്കാർ രക്ഷപ്പെട്ടു

> **Lead Summary:** **നാദാപുരം**: സംസ്ഥാന പാതയിൽ വാഹനാപകടം. നാദാപുരത്ത് കടയിലേക്ക് ബൈക്ക് ഇടിച്ച് കയറി. ബൈക്ക് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

**നാദാപുരം**: സംസ്ഥാന പാതയിൽ വാഹനാപകടം. നാദാപുരത്ത് കടയിലേക്ക് ബൈക്ക് ഇടിച്ച് കയറി. ബൈക്ക് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

നാദാപുരം കസ്തൂരിക്കുളത്തെ അർബൻ ട്രാഫോർഡ് ജന്റ്സ് ഷോപ്പിലേക്ക് ബൈക്ക് പാഞ്ഞു കേറി രണ്ട് പേർക്ക് പരിക്ക്. അരലക്ഷം രൂപയുടെ നഷ്ടം.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. ഷോപ്പിൻ്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ബൈക്കിൽ സഞ്ചരിച്ചവർക്ക് സാരമായ പരിക്കില്ല. അജ്മൽ സി.പി യുടെ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115808/a-bike-crashed-into-a-shop-in-nadapuram-the-passengers-escaped)