---
title: "നാദാപുരത്ത് പൊതു ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു"
english_title: "A public cleaning drive was organized in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115859/a-public-cleaning-drive-was-organized-in-nadapuram"
published_at: "2023-05-19T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64679b487c9d9_sucheekaranam.jpg"
keywords: []
---

# നാദാപുരത്ത് പൊതു ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം**: സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് പതിനാറാം വാർഡിൽ പൊതു ശുചീകരണം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പതിനാറാം വാർഡിലെ കോട്ടാല ഭജന മഠം റോഡ്, എടക്കണ്ടി കനാൽ, എൻ ഐ എം മദ്രസ റോഡ് എന്നിവിടങ്ങളിൽ ശുചീകരണം നടത്തിയത്.

## Article Content

**നാദാപുരം**: സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് പതിനാറാം വാർഡിൽ പൊതു ശുചീകരണം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പതിനാറാം വാർഡിലെ കോട്ടാല ഭജന മഠം റോഡ്, എടക്കണ്ടി കനാൽ, എൻ ഐ എം മദ്രസ റോഡ് എന്നിവിടങ്ങളിൽ ശുചീകരണം നടത്തിയത്.

ശുചീകരണ പ്രവർത്തനം വാർഡ് മെമ്പർ ആയിഷ ഗഫൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ശുചിത്വ ക്ലാസ് എടുത്തു. അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു , തൊഴിലുറപ്പ് മേറ്റ് പി.പി സിതാര എന്നിവർ സംസാരിച്ചു. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേനക്ക് കൈ മാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115859/a-public-cleaning-drive-was-organized-in-nadapuram)