---
title: "എസ് എസ്‌ എൽ സി പരീക്ഷയിലെ ഉന്നത വിജയികളെ വാർഡ് മെമ്പർ അനുമോദിച്ചു"
english_title: "Ward member felicitated SSLC exam toppers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/115935/ward-member-felicitated-sslc-exam-toppers"
published_at: "2023-05-20T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64685fc591bf8_anumodhanam_pic_1.jpg"
keywords: []
---

# എസ് എസ്‌ എൽ സി പരീക്ഷയിലെ ഉന്നത വിജയികളെ വാർഡ് മെമ്പർ അനുമോദിച്ചു

> **Lead Summary:** **നാദാപുരം:** എസ് എസ്‌ എൽ സി പരീക്ഷയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമായാക്കിയ വിദ്യാർത്ഥികളെ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിൽ ചെന്ന് ഉപഹാരം നൽകി അനുമോദിച്ചു .

## Article Content

**നാദാപുരം:** എസ് എസ്‌ എൽ സി പരീക്ഷയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമായാക്കിയ വിദ്യാർത്ഥികളെ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിൽ ചെന്ന് ഉപഹാരം നൽകി അനുമോദിച്ചു .

വാർഡിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'iGnite ഇയ്യംകോട് ' എന്ന പേരിൽ വാർഡിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരികയാണ് .

മിൻഹ ഫാത്തിമ പറമ്പത്ത് , ആൻമിയ ബാബു കാടെന്റവിട , ശിവാനന്ദ തൈക്കണ്ടിയിൽ , ജിഷ്ണു സജീവൻ മാവിലപ്പാടി ,ജുമാന ഫാത്തിമ എടവത്ത്കണ്ടി എന്നീ വിദ്ധാർത്ഥികൾക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത് .

വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , അബു ഹാജി കാപ്പാറോട്ട് ,,ടി വി മുഹമ്മദ് , ബാബു കാടെന്റവിട ,കിഴക്കയിൽ അബ്ദുല്ല ,അസീസ് എളമ്പിലാച്ചേരി , മജീദ് പറമ്പത്ത് , ഗഫൂർ കിഴക്കയിൽ ,പി കെ ഹാരിസ് , ബീന മാവിലപ്പദി , ലിസി തൈക്കണ്ടി എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/115935/ward-member-felicitated-sslc-exam-toppers)