---
title: "ചാലപ്പുറത്ത് മാലിന്യം തള്ളിയ നാദാപുരം സ്വദേശിക്ക് 25000 രൂപ പിഴ"
english_title: "Nadapuram resident fined Rs 25000 for throwing garbage in Chalappuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116022/nadapuram-resident-fined-rs-25000-for-throwing-garbage-in-chalappuram"
published_at: "2023-05-20T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468b92d0b929_malinyam_pic.jpg"
keywords: []
---

# ചാലപ്പുറത്ത് മാലിന്യം തള്ളിയ നാദാപുരം സ്വദേശിക്ക് 25000 രൂപ പിഴ

> **Lead Summary:** **നാദാപുരം**: തൂണേരി ഗ്രാമപഞ്ചായത്തിലെആറാം വാർഡിലെ ദാറുൽ ഹുദാ കോളേജിനു മുന്നിൽ കല്യാണ വീട്ടിലെ മാലിന്യം തള്ളിയ നാദാപുരം സ്വദേശിക്ക് 25000 രൂപ പിഴ ചുമത്തി.

## Article Content

**നാദാപുരം**: തൂണേരി ഗ്രാമപഞ്ചായത്തിലെആറാം വാർഡിലെ ദാറുൽ ഹുദാ കോളേജിനു മുന്നിൽ കല്യാണ വീട്ടിലെ മാലിന്യം തള്ളിയ നാദാപുരം സ്വദേശിക്ക് 25000 രൂപ പിഴ ചുമത്തി.

വാർഡ് തലത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തുന്നതിനിടയിലാണ് വാർഡ് മെമ്പർ സുധ സത്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വകാര്യ വ്യക്തിയുടെ ആൾ പാർപ്പില്ലാത്ത സ്ഥലത്ത് മാലിന്യം കൂട്ടിയിട്ടത് ശ്രദ്ധയിൽപെട്ടത്.

തുടർന്ന് നാദാപുരം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ,തൂണേ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഇന്ദിര, ജെ എച്ച് ഐ രാജേഷ് ,പഞ്ചായത്ത് ക്ലർക്ക് മിഥുൻ എന്നിവർ ചേർന്നാണ് സ്ഥലം സന്ദർശിച്ച് ജിയോ ടാഗ് ചെയ്തു. കുറ്റകൃത്യം ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116022/nadapuram-resident-fined-rs-25000-for-throwing-garbage-in-chalappuram)