---
title: "പെൺ കരുത്ത്; ടിഐഎം നൂറു മേനിക്ക് പത്താണ്ടിന്റെ തിളക്കം"
english_title: "Female strength; TIM Nuru Menik Tenshine"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116033/female-strength-tim-nuru-menik-tenshine"
published_at: "2023-05-20T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468d2a2d4e10_T_T_M_SCHOOL.jpg"
keywords: []
---

# പെൺ കരുത്ത്; ടിഐഎം നൂറു മേനിക്ക് പത്താണ്ടിന്റെ തിളക്കം

> **Lead Summary:** **നാദാപുരം : (**[nadapuramnews.in] പത്താം തവണയും എസ് എസ് എൽ സി പരീക്ഷക്ക് മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ . ഇത്തവണ 300 - പേർ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു. 51- കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കുo എ പ്ലസ് ലഭിച്ചു - പതിനേഴ് ശതമാനം.

## Article Content

**നാദാപുരം : (**[nadapuramnews.in] പത്താം തവണയും എസ് എസ് എൽ സി പരീക്ഷക്ക് മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ . ഇത്തവണ 300 - പേർ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു. 51- കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കുo എ പ്ലസ് ലഭിച്ചു - പതിനേഴ് ശതമാനം.

34- പേർ ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് നേടി. തുടർച്ചയായ വർഷങ്ങളിൽ മേഖലയിൽ മികച്ച വിജയം നേടി ടി ഐ എം പെൺ കരുത്ത് തെളിയിച്ചു. ഇക്കഴിഞ്ഞ എൻ എം എം എസ് ദേശിയ സ്കോളർഷിപ്പ് പരീക്ഷയിൽ സ്കൂളിൽ നിന്ന് 49- കുട്ടികൾ യോഗ്യത നേടിയിരുന്നു. ഏഴ് പേർ സ്കോളർഷിപ്പിനും അർഹരായി.

ഇതിന് പിന്നാലെയാണ് പത്താം ക്ലാസ് പരീക്ഷയിലും മികവ് തെളിയിച്ചത്. എസ് എസ് എൽ സി പരീക്ഷ വിജയികളെ മാനേജ്മെന്റും പി ടിഎയും സ്റ്റാഫും അനുമോദിച്ചു. ഹെഡ് മാസ്റ്റർ ഇ സിദ്ദീഖ്, ടി ഐ എം പ്രസിഡന്റ് കെ എം കുഞ്ഞബ്ദുല്ല . സെക്രട്ടരി ഏരത്ത് ഇഖ്ബാൽ . അബ്ബാസ് കണേക്കൽ, എൻ കെ സലിം, മണ്ടോടി ബഷീർ, നസീർ എ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116033/female-strength-tim-nuru-menik-tenshine)