---
title: "ഉജ്വല വരവേൽപ്പ്; എസ് വൈ എസ് ഉത്തരമേഖലാ സമ്പർക്ക യാത്രക്ക് നാദാപുരത്തു ഉജ്വല വരവേൽപ്പ്"
english_title: "A warm welcome; Nadapuram receives warm welcome for SYS North Region Contact Trip"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116082/a-warm-welcome-nadapuram-receives-warm-welcome-for-sys-north-region-contact-trip"
published_at: "2023-05-20T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468fdc6bad28_s_y_s.jpg"
keywords: []
---

# ഉജ്വല വരവേൽപ്പ്; എസ് വൈ എസ് ഉത്തരമേഖലാ സമ്പർക്ക യാത്രക്ക് നാദാപുരത്തു ഉജ്വല വരവേൽപ്പ്

> **Lead Summary:** **നാദാപുരം**: 23 ന് താമരശ്ശേരി അണ്ടോണയിൽ നടക്കുന്ന എസ്.വൈ.എസ് കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെയും സംസ്ഥാന ജാഗരണ യാത്ര സ്വീകരണത്തിന്റെയും പ്രചരണാർത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉത്തര മേഖല സമ്പർക്ക യാത്രക്ക് നാദാപുരത്തു ഉജ്വല വരവേൽപ്പ് നല്‍കി. സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി നായകനും അബ്ദുൽ ഖാദർ കൊളത്തറ ഡയറക്ടറുമായ യാത്ര പേരാബ്ര,കുറ്റ്യാടി മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷമാണ് നാദാപുരം ജാമിഅ ഹാശിമിയ്യയിൽ എത്തിച്ചേർന്നത്.

## Article Content

**നാദാപുരം**: 23 ന് താമരശ്ശേരി അണ്ടോണയിൽ നടക്കുന്ന എസ്.വൈ.എസ് കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെയും സംസ്ഥാന ജാഗരണ യാത്ര സ്വീകരണത്തിന്റെയും പ്രചരണാർത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉത്തര മേഖല സമ്പർക്ക യാത്രക്ക് നാദാപുരത്തു ഉജ്വല വരവേൽപ്പ് നല്‍കി. സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി നായകനും അബ്ദുൽ ഖാദർ കൊളത്തറ ഡയറക്ടറുമായ യാത്ര പേരാബ്ര,കുറ്റ്യാടി മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷമാണ് നാദാപുരം ജാമിഅ ഹാശിമിയ്യയിൽ എത്തിച്ചേർന്നത്.

എസ് വൈ എസ് നിയോജക മണ്ഡലം കമ്മിറ്റിയും ഹാശിമിയ വിദ്യാർത്ഥികളും ചേർന്ന് നൽകിയ സ്വീകരണത്തിൽ ഹാശിമിയ പ്രസിഡന്റ് ടി ടി കെ ഖാദർ ഹാജി എസ് വൈ എസ് നിയോജക മണ്ഡലം ട്രഷറർ കോറോത്ത് അഹ്മദ് ഹാജി എന്നിവർ ജാഥാ നായകന് ഷാൾ അണിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെ.പി സിദ്ധീഖ് മാഹിരി , വി.പി ഫള്ലു റഹ്മാൻ, ടി.എം.വി അബുൽ ഹമീദ്, യാസിർ റഹ്മാനി, മുനീർ ടി.എം, മൊയ്ദു ദാരിമി, നിസാർ മാസ്റ്റർ, സൂപ്പി ഹാജി കണ്ണോത്ത് , അഷ്റഫ് സി.എച്ച്, അബ്ദുൽ ഗഫൂർ വി , അബ്ദുൽ ലതീഫ് ബാഖവി പ്രസംഗിച്ചു.

നാദാപുരത്ത് നടന്ന സമാപന പരിപാടിയിൽ ഇ അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സമസ്ത നിയോജക മണ്ഡലം പ്രസിഡന്റ് ഉസ്താദ് ബശീർ ഫൈസി ചീക്കോന്ന് ഉദ്ഘാടനം ചെയ്തു. പി.പി അഷ്റഫ് മുസ്ല്യാർ, എൻ.കെ ജമാൽ ഹാജി, ഇസ്മയിൽ ഹാജി എടച്ചേരി, റഈസ് നരിപ്പറ്റ, അലി മാസ്റ്റർ വാണിമേൽ, അബ്ദുൽ ജബ്ബാർ മൗലവി, ഇ.കെ ഇബ്രാഹിം, നൗഫൽ ഹുദവി ഊരകം, മുജീബ് വി.കെ, പി.വി അബ്ദുൽ ഹമീദ്, മുഹമ്മദ് കനവത്ത്, റഹീം ചിയ്യൂര്, ഹിഫാളത്ത് ചെറുമോത്ത് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116082/a-warm-welcome-nadapuram-receives-warm-welcome-for-sys-north-region-contact-trip)