---
title: "ഒടുവിൽ വഴിയിൽ; സ്വകാര്യ വ്യക്തി മുറിച്ചു കടത്തിയ തേക്ക് മരം പോലീസ് കസ്റ്റഡിയിലെടുത്തു"
english_title: "Finally on the way; The teak tree cut by a private person was taken into custody by the police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116224/finally-on-the-way-the-teak-tree-cut-by-a-private-person-was-taken-into-custody-by-the-police"
published_at: "2023-05-21T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a15137ab98_tree_1.jpg"
keywords: []
---

# ഒടുവിൽ വഴിയിൽ; സ്വകാര്യ വ്യക്തി മുറിച്ചു കടത്തിയ തേക്ക് മരം പോലീസ് കസ്റ്റഡിയിലെടുത്തു

> **Lead Summary:** **നാദാപുരം : ( **[nadapuramnews.in] **)** സംസ്ഥാന പാതയിൽ നിന്ന് സ്വകാര്യ വ്യക്തി തേക്ക് മരം മുറിച്ചു കടത്തിയ പരാതി ലഭിച്ചിട്ടും നിയമ നടപടി സ്വീകരിക്കാതെ പോലീസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും. പ്രശ്നം വിവാദമായപ്പോൾ തേക്ക് തടികൾ സ്വകാര്യ വ്യക്തി റോഡിൽ ഉപേക്ഷിച്ചു. ഒടുവിൽ സ്വകാര്യ വ്യക്തി മുറിച്ച് കടത്തിയ മരം പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**നാദാപുരം : ( **[nadapuramnews.in] **)** സംസ്ഥാന പാതയിൽ നിന്ന് സ്വകാര്യ വ്യക്തി തേക്ക് മരം മുറിച്ചു കടത്തിയ പരാതി ലഭിച്ചിട്ടും നിയമ നടപടി സ്വീകരിക്കാതെ പോലീസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും. പ്രശ്നം വിവാദമായപ്പോൾ തേക്ക് തടികൾ സ്വകാര്യ വ്യക്തി റോഡിൽ ഉപേക്ഷിച്ചു. ഒടുവിൽ സ്വകാര്യ വ്യക്തി മുറിച്ച് കടത്തിയ മരം പോലീസ് കസ്റ്റഡിയിലെടുത്തു.

നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയിൽ സ്വകാര്യ വ്യക്തി മുറിച്ച് പറമ്പിൽ സൂക്ഷിച്ച മരം ഡി.വൈ എഫ് ഐ പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.ഇതിനെ തുടർന്ന് പോലിസ് കേസെടുക്കുകയും പൊതുമരാമത്ത് റോഡ് വിഭാഗം ഓവർസിയർ ഇ.പി ശരണ്യയുടെ സാന്നിധ്യത്തിൽ നാദാപുരം പോലീസ് മരം അളന്ന് തിടപ്പെടുത്തി പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116224/finally-on-the-way-the-teak-tree-cut-by-a-private-person-was-taken-into-custody-by-the-police)