---
title: "രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടി വേണം -എൽ വൈ ജെ ഡി"
english_title: "Urgent action needed to solve acute drinking water shortage - LYJD"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116237/urgent-action-needed-to-solve-acute-drinking-water-shortage-lyjd"
published_at: "2023-05-21T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a2595900c9_L_Y_G_D_.jpg"
keywords: []
---

# രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടി വേണം -എൽ വൈ ജെ ഡി

> **Lead Summary:** **എടച്ചേരി** : രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തിര പരിഹാരം കാണാൻ തൃതല പഞ്ചായത്തുകൾ സത്വര നടപടികൾ സ്വീകരിക്കണ മെന്ന് എൽ വൈ ജെ ഡി നാദാപുരം നിയോജക മണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു . തൃതല പഞ്ചായത്തുകൾ പദ്ധതി രൂപീകരണ സമയത്ത് കുടിവെള്ള പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള രൂക്ഷമായ കുടിവെള്ള ക്ഷാമം മുൻകൂട്ടി കണ്ട് പദ്ധതി രൂപീകരണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

## Article Content

**എടച്ചേരി** : രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തിര പരിഹാരം കാണാൻ തൃതല പഞ്ചായത്തുകൾ സത്വര നടപടികൾ സ്വീകരിക്കണ മെന്ന് എൽ വൈ ജെ ഡി നാദാപുരം നിയോജക മണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു . തൃതല പഞ്ചായത്തുകൾ പദ്ധതി രൂപീകരണ സമയത്ത് കുടിവെള്ള പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള രൂക്ഷമായ കുടിവെള്ള ക്ഷാമം മുൻകൂട്ടി കണ്ട് പദ്ധതി രൂപീകരണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

എടച്ചേരി കുളമുള്ളതിൽ കുഞ്ഞേക്കൻ സ്മാരക മന്ദിരത്തിൽ ചേർന്ന പ്രവർത്തകയോഗം എൽ ജെ ഡി എസ്.സി എസ് ടി സെന്റർ സംസ്ഥാന പ്രസിഡണ്ട് ഇ.കെ സജിത്ത്കുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് പി.എം നാണു, എൽ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ.രജീഷ്, ജില്ലാ സെക്രട്ടറി പ്രജീഷ് വള്ളിൽ, അമൽ കോമത്ത് , ടി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

യുവജനത നാദാപുരം മണ്ഡലം കമ്മറ്റി ഭാരവാഹികളായി അമൽ കോമത്ത്(പ്രസിഡണ്ട് ), ഇ കെ ജിതിൻ രാജ്(ജ.സെക്രട്ടറി) എൻ.പ്രകാശൻ (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് വളയം,ആദർശ് കോടഞ്ചേരി (ജോ.സെക്രട്ടറി) ശ്രീജിത്ത് പുറക്കാലുമ്മൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മെയ് 28 ന്റെ വീരേന്ദ്രകുമാർ അനുസ്മരണ റാലിയിൽ മണ്ഡലത്തിൽ നിന്നും പരമാവധി ഹരിത സേന വളണ്ടിയർമാരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116237/urgent-action-needed-to-solve-acute-drinking-water-shortage-lyjd)