---
title: "പ്രതിഷേധ പ്രചാരണ ജാഥ ; പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിനെതിരെ പരിഷത്ത് പ്രതിഷേധ പ്രചാരണ ജാഥ"
english_title: "Protest march; Parishad protest march against the exclusion of the theory of evolution"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116396/protest-march-parishad-protest-march-against-the-exclusion-of-the-theory-of-evolution"
published_at: "2023-05-22T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b3d2af3f62_jadha_1.jpg"
keywords: []
---

# പ്രതിഷേധ പ്രചാരണ ജാഥ ; പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിനെതിരെ പരിഷത്ത് പ്രതിഷേധ പ്രചാരണ ജാഥ

> **Lead Summary:** **നാദാപുരം: ( **[nadapuramnews.in] **)**എൻ . സി. ഇ ആർ ടി പാഠ്യപദ്ധതിയിൽ നിന്ന് പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാദാപുരം മേഖലാ വിദ്യാഭ്യാസ വിഷയസമിതി നേതൃത്വത്തിലുള്ള പ്രതിഷേധ പ്രചാരണ ജാഥ ആരംഭിച്ചു. പെരുമുണ്ടച്ചേരിയിൽ മേഖലാ പ്രസിഡണ്ട് പി.കെ അശോകൻ ജാഥ ഉദ്ഘാടനം ചെയ്തു. യുണിറ്റ് സെക്രട്ടറി കെ.രതീഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മിനി ജി.പി അധ്യക്ഷത വഹിച്ചു. എ.കെ. പീതാംബരൻ മാസ്റ്റർ സംസാരിച്ചു.

## Article Content

**നാദാപുരം: ( **[nadapuramnews.in] **)**എൻ . സി. ഇ ആർ ടി പാഠ്യപദ്ധതിയിൽ നിന്ന് പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാദാപുരം മേഖലാ വിദ്യാഭ്യാസ വിഷയസമിതി നേതൃത്വത്തിലുള്ള പ്രതിഷേധ പ്രചാരണ ജാഥ ആരംഭിച്ചു. പെരുമുണ്ടച്ചേരിയിൽ മേഖലാ പ്രസിഡണ്ട് പി.കെ അശോകൻ ജാഥ ഉദ്ഘാടനം ചെയ്തു. യുണിറ്റ് സെക്രട്ടറി കെ.രതീഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മിനി ജി.പി അധ്യക്ഷത വഹിച്ചു. എ.കെ. പീതാംബരൻ മാസ്റ്റർ സംസാരിച്ചു.

ജാഥാ ക്യാപ്റ്റൻ ടി.രമേശൻ മാസ്റ്റർ സ്വീകരണത്തിന് നന്ദി പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് എം.പ്രീത ആലപിച്ച ശാസ്ത്രഗീതത്തോടു കൂടി സ്വീകരണ പരിപാടി സമാപിച്ചു. രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ അരൂരിൽ യുണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തോടെയാണ് ജാഥയെ വരവേറ്റത്. അരൂർ യുണിറ്റ് പ്രസിഡണ്ട് നാണു, സെക്രട്ടറി സുജിത്ത് കെ.വി, പി.പി.ഭാസ്കരൻ, വി.എസ് കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി. എം. പ്രീതയുടെ ശാസ്ത്രഗീതാലാപനത്തോടെ സ്വീകരണ പരിപാടി ആരംഭിച്ചു.

സുജിത്ത്.കെ.വി. സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഇ.ടി.വത്സലൻ അധ്യക്ഷത വഹിച്ചു. എ.കെ.പീതാംബരൻ മാസ്റ്റർ, മേഖലാ സെക്രട്ടറി കെ.ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.രമേശൻ മാസ്റ്റർ നന്ദി പറഞ്ഞു. തണ്ണീർപന്തലിൽ നൽകിയ സ്വീകരണത്തിൽ യൂനിറ്റ് സെക്രട്ടറി കെ.ബാബു സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് രവീന്ദ്രൻ പി അധ്യക്ഷത വഹിച്ചു. മേഖലാ ട്രഷറർ ടി.സുമേഷ്, എ.കെ.പീതാംബരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജാഥാ മാനേജർ അനിൽകുമാർ പേരടി സ്വീകരണത്തിന് നന്ദി പറഞ്ഞു. ജാഥ മെയ് 24 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116396/protest-march-parishad-protest-march-against-the-exclusion-of-the-theory-of-evolution)