---
title: "എസ് എസ് എഫ് മുപ്പതാമത് ഡിവിഷൻ സാഹിത്യോത്സവ് നരിപറ്റ വേദിയാകും"
english_title: "SSF Thirtieth Division Sahitya Festival will be the main venue"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116433/ssf-thirtieth-division-sahitya-festival-will-be-the-main-venue"
published_at: "2023-05-22T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b5996eb232_S_S_F.jpg"
keywords: []
---

# എസ് എസ് എഫ് മുപ്പതാമത് ഡിവിഷൻ സാഹിത്യോത്സവ് നരിപറ്റ വേദിയാകും

> **Lead Summary:** **നാദാപുരം: (**[nadapuramnews.in] എസ് എസ് എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് 2023ജൂൺ 23,24,25 വെളളി,ശനി, ഞായർ ദിനങ്ങളിൽ നരിപ്പറ്റ സെക്ടറിലെ കണ്ടോത്ത് കുനിയിൽ വേദിയാകും. വിദ്യാർത്ഥികളിലെ സർഗ്ഗസിദ്ധികൾ കണ്ടെത്തി ആവശ്യമായ പ്രോത്സാഹനങ്ങളും പരിശീലനങ്ങളും നൽകി വളർത്തിക്കൊണ്ടു വരികയും സാമൂഹ്യോപകാര പ്രദമായ വഴികളിൽ പ്രയോഗിക്കുകയും ചെയ്യുകയാണ് സാഹിത്യോത്സവിൻ്റെ ലക്ഷ്യം.

## Article Content

**നാദാപുരം: (**[nadapuramnews.in] എസ് എസ് എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് 2023ജൂൺ 23,24,25 വെളളി,ശനി, ഞായർ ദിനങ്ങളിൽ നരിപ്പറ്റ സെക്ടറിലെ കണ്ടോത്ത് കുനിയിൽ വേദിയാകും. വിദ്യാർത്ഥികളിലെ സർഗ്ഗസിദ്ധികൾ കണ്ടെത്തി ആവശ്യമായ പ്രോത്സാഹനങ്ങളും പരിശീലനങ്ങളും നൽകി വളർത്തിക്കൊണ്ടു വരികയും സാമൂഹ്യോപകാര പ്രദമായ വഴികളിൽ പ്രയോഗിക്കുകയും ചെയ്യുകയാണ് സാഹിത്യോത്സവിൻ്റെ ലക്ഷ്യം.

ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടർ സാഹിത്യോത്സവുകളിൽ വിജയിച്ച ചെക്യാട്, തൂണേരി,നാദാപുരം, കല്ലാച്ചി,വാണിമേൽ,നരിപ്പറ്റ,വളയം സെക്ടറുകളിലെ മത്സരാർത്ഥികളാണ് ഡിവിഷൻ സാഹിത്യോത്സവിൽ പങ്കെടുക്കുക. കഴിഞ്ഞ ദിവസം നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ സാഹിത്യോത്സവ് സ്വാഗത സംഘം ചെയർമാൻ ഹമീദ് ഹാജി വി പി,വൈസ് ചെർമാൻമാർ ഇസ്മായിൽ സഖാഫി തിനൂർ,അബ്ദുൽ ഹമീദ് സഖാഫി ജന:കൺവീനർ ബഷീർ പാതിരിപ്പറ്റ,ജോയിൻ്റ് കൺവീനർ ആബിദ് പി, അഷ്റഫ് സഖാഫി,ഹാഷിം സി,അഷ്റഫ് കെ വി, ഷംസീർ ടീ വി,ഫിനാൻസ് സെക്രട്ടറി ഫൈസൽ കെ വി എന്നിവരെ തിരഞ്ഞെടുത്തു.

സംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹുസ്സൈൻ മാസ്റ്റർ കുന്നത്ത്,കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് പുന്നോറത്ത് അബൂബക്കർ ഹാജി , ചിയ്യൂർ അബ്ദു റഹ്മാൻ ദാരിമി, ഫള്ൽ സഖാഫി , സയ്യിദ് ഇയാസ് സഖാഫി,അസീർ സഖാഫി തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ സംസാരിച്ചു. ഡിവിഷൻ സാഹിത്യോത്സവ് ഭാഗമായി സാംസ്കാരിക സംഗമങ്ങളും,അനുബന്ധ പദ്ധതികളും യൂണിറ്റ് മുതൽ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട് എന്നും ഡിവിഷൻ സാഹിത്യോത്സവ് സമിതി ചെയർമാൻ വി കെ റഈസ് ചേലമുക്ക്,കൺവീനർ മുബഷിർ വാണിമേൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116433/ssf-thirtieth-division-sahitya-festival-will-be-the-main-venue)