---
title: "എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ചുവട് ആരംഭിച്ചു"
english_title: "NSS started a seven-day Sahavasa camp at Chuvadu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116449/nss-started-a-seven-day-sahavasa-camp-at-chuvadu-new"
published_at: "2023-05-22T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b740b2b85c_camp_.jpg"
keywords: []
---

# എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ചുവട് ആരംഭിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ**: എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ പെരിങ്ങത്തൂർ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു .തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്തു . മൂന്നാം വാർഡ്‌ മെമ്പർ ശ്രീജ പാലപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു .

## Article Content

**ഇരിങ്ങണ്ണൂർ**: എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ പെരിങ്ങത്തൂർ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു .തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്തു . മൂന്നാം വാർഡ്‌ മെമ്പർ ശ്രീജ പാലപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു .

പ്രിൻസിപ്പൽ സിന്ധു ജയരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ ഡാനിയ , വാർഡ് മെമ്പർ സിപി ശ്രീജിത്ത് ,മാനേജ്മെൻറ് സെക്രട്ടറി യു കെ വിനോദ് കുമാർ , പിടിഎ വൈസ് പ്രസിഡണ്ട് പി.കെ ഹരിദാസൻ , കോളേജ് പ്രിൻസിപ്പൽ കെ നികിത സന്തോഷ് കക്കാട്ട് ,സി പി രാജൻ,വത്സരാജ് മണലാട്ട് എൻഎസ്എസ് പ്രോഗ്രാം സെക്രട്ടറി കെ.പി അദ്വൈത് എന്നിവർ പ്രസംഗിച്ചു.

പ്രോഗ്രാം ഓഫീസർ കെ. ശ്രീആഷ ക്യാമ്പ് വിശദീകരണം നടത്തി. ക്യാമ്പ് 28 ന് സമാപിക്കും ലഹരി വിരുദ്ധ ബോധവൽക്കരണം, നാടക കളരി, ശുചിത്വത്തിലേക്ക് കാൽ വെപ്പ് തുടങ്ങി നിരവധി ക്ലാസുകളിൽ പ്രഗൽഭരുടെ ക്ലാസുകളും നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116449/nss-started-a-seven-day-sahavasa-camp-at-chuvadu-new)