---
title: "ഉജ്വല സ്വീകരണം; നാദപുരം സഹകരണ ബേങ്കിന് പൗരാവലിയുടെ സ്വീകരണം"
english_title: "A warm welcome; Pauravali's welcome to Nadapuram Cooperative Bank"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116466/a-warm-welcome-pauravalis-welcome-to-nadapuram-cooperative-bank"
published_at: "2023-05-22T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b7fe6bf547_nada_bank_1.jpg"
keywords: []
---

# ഉജ്വല സ്വീകരണം; നാദപുരം സഹകരണ ബേങ്കിന് പൗരാവലിയുടെ സ്വീകരണം

> **Lead Summary:** **നാദപുരം: ** സംസ്ഥാനത്തെ മികച്ച സഹകരണ ബേങ്കുകൾക്കുള്ള എക്സലൻസ് അവാർഡ് കരസ്ഥമാക്കിയ നാദാപുരം സർവീസ് സഹകരണ ബേങ്കിന് നാദപുരം പൗരാവലിയുടെ ഉജ്വല സ്വീകരണം കല്ലാച്ചിയിൽ ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിലും തുടർന്ന് കല്ലാച്ചി ടൗണിൽ നടന്ന സ്നേഹാദരവിലും നൂറുകണക്കിന് പേർ പങ്കെടുത്തു.

## Article Content

**നാദപുരം: ** സംസ്ഥാനത്തെ മികച്ച സഹകരണ ബേങ്കുകൾക്കുള്ള എക്സലൻസ് അവാർഡ് കരസ്ഥമാക്കിയ നാദാപുരം സർവീസ് സഹകരണ ബേങ്കിന് നാദപുരം പൗരാവലിയുടെ ഉജ്വല സ്വീകരണം കല്ലാച്ചിയിൽ ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിലും തുടർന്ന് കല്ലാച്ചി ടൗണിൽ നടന്ന സ്നേഹാദരവിലും നൂറുകണക്കിന് പേർ പങ്കെടുത്തു.

പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ നിഷമനോജ് അദ്ധ്യക്ഷത വഹിച്ചു.സഹകരണ സംഘം അസി. രജിസ്ട്രാർ പി.ഷിജു ഉപഹാര സമർപ്പണം നടത്തി. ബേങ്ക് പ്രസിഡണ്ട് കെ.പി കുമാരൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ ,സുപ്പി നരിക്കാട്ടേരി,

സി.വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കെ.ടി.കെ ചന്ദ്രൻ ,സി.എച് മോഹനൻ, ടി. സുഗതൻ മാസ്റ്റർ, കെ.എം മോഹൻദാസ്, പി.പി ബാലകൃഷ്ണൻ, കരിമ്പിൽവസന്ത, എം.കെ ശശി, കെ.ശ്യാമള, കേരള ബേങ്ക് മാനേജർ ശിവദാസൻ, എം.ടി കുഞ്ഞിരാമൻ, കെ.വി ഗോപാലൻ എന്നിവർ സംസാരിച്ചു.കരിമ്പിൽ ദിവാകരൻ സ്വാഗതവും, എ.മോഹൻദാസ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116466/a-warm-welcome-pauravalis-welcome-to-nadapuram-cooperative-bank)