---
title: "ആശുപത്രിക്ക് കൊലക്കയർ; തൂണേരി ബ്ലോക്ക് ഓഫീസിലേക്ക് ഇന്ന് യൂത്ത് ലീഗ് മാർച്ച് "
english_title: "Killing rope for the hospital; Youth League March to Thuneri Block Office today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116525/killing-rope-for-the-hospital-youth-league-march-to-thuneri-block-office-today"
published_at: "2023-05-23T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c260c839f5_leaque.jpg"
keywords: []
---

# ആശുപത്രിക്ക് കൊലക്കയർ; തൂണേരി ബ്ലോക്ക് ഓഫീസിലേക്ക് ഇന്ന് യൂത്ത് ലീഗ് മാർച്ച് 

> **Lead Summary:** **നാദാപുരം: **നാദാപുരം ഗവ. താലൂക്ക് ആശുപത്രിക്ക് ബ്ലോക്ക് പഞ്ചായത്ത് കൊലക്കയറിടുന്നെന്ന് ആരോപിച്ച് ഓഫിസിലേക്ക്ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് യൂത്ത് ലീഗ് മാർച്ച്.

## Article Content

**നാദാപുരം: **നാദാപുരം ഗവ. താലൂക്ക് ആശുപത്രിക്ക് ബ്ലോക്ക് പഞ്ചായത്ത് കൊലക്കയറിടുന്നെന്ന് ആരോപിച്ച് ഓഫിസിലേക്ക്ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് യൂത്ത് ലീഗ് മാർച്ച്.

രാവിലെ 10 മണിക്ക് തൂണേരി ലീഗ് ഓഫീസ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിക്കുക .നാദാപുരം താലൂക്ക് ആശുപത്രിയുടെ ഭരണ ചുമതല ബ്ലോക്ക് പഞ്ചായത്തിനാണ്.

എന്നാൽ ആശുപത്രിയുടെ പ്രവർത്തനം കുത്തഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. ആധുനിക ഉപകരണങ്ങളും അത്യാധുനിക സൗകര്യങ്ങളും കെട്ടിടങ്ങളുമുണ്ടായിട്ടും ആശുപത്രി രോഗികൾക്ക് പ്രയോജനമാകുന്നില്ല. രോഗികളെ കിടത്തി ചികിത്സ നടത്താൻ ഡോക്ടർമാർ മടിക്കുകയാണ്.

ആശുപത്രിയുടെ ശോചനീയ അവസ്ഥ ആരോഗ്യ മന്ത്രി നേരിട്ട് കണ്ടിട്ടും പ്രശ്നത്തിന് ഉടൻ പരിഹാരമാകുമെന്ന വാക്ക് പാലിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകരും ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116525/killing-rope-for-the-hospital-youth-league-march-to-thuneri-block-office-today)