---
title: "നാദാപുരം താലൂക്ക് ആശുപത്രിക്ക് കൊലക്കയറിടാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കും -സി കെ മുഹമ്മദലി"
english_title: "Nadapuram Taluk Hospital will resist and defeat the move to kill - CK Muhammadali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116716/nadapuram-taluk-hospital-will-resist-and-defeat-the-move-to-kill-ck-muhammadali"
published_at: "2023-05-23T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ce35736ae8_league_pic.jpg"
keywords: []
---

# നാദാപുരം താലൂക്ക് ആശുപത്രിക്ക് കൊലക്കയറിടാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കും -സി കെ മുഹമ്മദലി

> **Lead Summary:** **നാദാപുരം:** **[ **മലയോര മേഖലയിൽ ആദിവാസികൾ ഉൾപ്പെടെ നൂറുക്കണക്കിന് സാധാരണക്കാർ ദിനം പ്രതി ആശ്രയിക്കുന്ന നാദാപുരം താലൂക്ക് ആശുപത്രിയെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസാക്കാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി പറഞ്ഞു. നാദാപുരം താലൂക്ക് ആശുപത്രിക്ക് കൊലക്കയറിടുന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം:** **[ **മലയോര മേഖലയിൽ ആദിവാസികൾ ഉൾപ്പെടെ നൂറുക്കണക്കിന് സാധാരണക്കാർ ദിനം പ്രതി ആശ്രയിക്കുന്ന നാദാപുരം താലൂക്ക് ആശുപത്രിയെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസാക്കാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി പറഞ്ഞു. നാദാപുരം താലൂക്ക് ആശുപത്രിക്ക് കൊലക്കയറിടുന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാർ അടിസ്ഥാനത്തിൽ നിലവിൽ ജോലി ചെയ്യുന്ന പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികളെ പിരിച്ചു വിട്ട് പകരക്കാരായി പാർട്ടി പ്രവർത്തകരെ തിരുകി കയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. വർഷങ്ങളായി ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചു വിടുന്നതിലൂടെ ഹോസ്പിറ്റലിന്റെ ഭരണ ചുമതലയുള്ള തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തന്നെയാണ് ഹോസ്പിറ്റലിന് കൊലക്കയർ ഇടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ അവസാന നാളിൽ മലബാർ പാക്കേജിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം പണിത് നൂറിലേറെ കിടക്കകൾ ഒരുക്കിയിട്ടും പാവപ്പെട്ട രോഗികൾക്ക് ചികിത്സ നിഷേധിച്ച് സ്വകാര്യ ആശുപത്രിയിലേക്കും മറ്റും പറഞ്ഞയക്കുന്ന നിരുത്തരവാദ സമീപനം തുടർക്കഥയാവുകയാണെന്നും സി കെ മുഹമ്മദലി പറഞ്ഞു.

നാദാപുരം താലൂക്ക് ആശുപത്രിക്കെതിരെ നിരന്തരമായുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ വകുപ്പ് മന്ത്രി നേരിട്ട് എത്തി നടത്തിയ പരിശോധനക്ക് ശേഷം പരാതിയിൽ കഴമ്പുണ്ടെന്നും തലസ്ഥാനത്ത് തിരിച്ചെത്തിയ ഉടൻ തുടർ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടും മന്ത്രിയുടെ വാക്കും പാഴ്വാക്കായി മാറിയെന്നും സമരക്കാർ ആരോപിച്ചു.

ആധുനിക ഒ പി, അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം, ഫാർമസി, ലബോറട്ടറി, എക്സ് റേ തുടങ്ങി മേഖലയിലെ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങൾ എല്ലാം ഉണ്ടായിട്ടും ഇതൊന്നും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ ജീവനക്കാർ ശ്രമിക്കാറില്ലെന്നും,

ലീഗ് അനുഭാവ വാട്സ്ആപ് കൂട്ടായ്മയായ ഗ്രീൻ വിശ്വൽ മീഡിയ നിർമിച്ചു നൽകിയ ഐ സി യു സംവിധാനം ആശുപത്രി ജീവനക്കാർ തന്നെ ഉപയോഗ ശൂന്യമാക്കി മാറ്റുകയായിരുന്നെന്നും യൂത്ത് ലീഗ് ആരോപിച്ചു. പ്രസിഡന്റ് കെഎം ഹംസ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, ഹാരിസ് കൊത്തിക്കുടി, കെപിസി തങ്ങൾ,എം കെ സമീർ, എ എഫ് റിയാസ്, അൻസാർ ഓറിയോൺ,അജ്മൽ തങ്ങൾസ്, സി ഫാസിൽ, ഇ വി അറഫാത്ത് പ്രസംഗിച്ചു. പടം, നാദാപുരം ഗവ.താലൂക്ക് ആശുപത്രിക്ക് കൊലക്കയറിടുന്നെന്ന് ആരോപിച്ച് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116716/nadapuram-taluk-hospital-will-resist-and-defeat-the-move-to-kill-ck-muhammadali)