---
title: "വാണിമേലിൽ ഹജ്ജ് പഠനസംഗമം   "
english_title: "Hajj study meeting in Vanimele"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116719/hajj-study-meeting-in-vanimele"
published_at: "2023-05-23T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ce6a3300f1_hajj_pic.jpg"
keywords: []
---

# വാണിമേലിൽ ഹജ്ജ് പഠനസംഗമം   

> **Lead Summary:** **നാദാപുരം:** (**[nadapuramnews.in]**) വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഹജ്ജ് പഠന സംഗമം നിയോജക മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഭൂമി വാതുക്കൽ സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ എം പി സൂപ്പി ഹാജി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ എം കെ മജീദ് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**നാദാപുരം:** (**[nadapuramnews.in]**) വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഹജ്ജ് പഠന സംഗമം നിയോജക മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഭൂമി വാതുക്കൽ സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ എം പി സൂപ്പി ഹാജി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ എം കെ മജീദ് മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് പി സുരയ്യ ടീച്ചർ, കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ സി വി മൊയ്തീൻ ഹാജി, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ്‌ കെ സൈനബ, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഒ മുനീർ, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ കെ കുഞ്ഞബ്ദുള്ള ഹാജി, പി പി അമ്മദ്, നടുക്കണ്ടി മൊയ്തു, അസ്‌ലം കളത്തിൽ, കുഞ്ഞമ്മദ് കുനിയിൽ എന്നിവർ പ്രസംഗിച്ചു.

വി കെ അബ്ദുൽ നാസർ, എം കെ നാസർ മാസ്റ്റർ, ഇ സൈനബ, ജമീല പുതിയോട്ടിൽ എന്നിവർ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കൊറ്റാല സ്വാഗതവും ട്രഷറർ കെ വി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116719/hajj-study-meeting-in-vanimele)