---
title: "മതേതര ഇന്ത്യക്ക് നേതൃത്വം നൽകാൻ സോഷ്യലിസ്റ്റ് ഐക്യം അനിവാര്യം -കെ.പി മോഹനൻ എം.എൽ.എ"
english_title: "Socialist unity is essential to lead a secular India -KP Mohanan MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116725/socialist-unity-is-essential-to-lead-a-secular-india-kp-mohanan-mla"
published_at: "2023-05-23T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ced0fae582_convension.jpg"
keywords: []
---

# മതേതര ഇന്ത്യക്ക് നേതൃത്വം നൽകാൻ സോഷ്യലിസ്റ്റ് ഐക്യം അനിവാര്യം -കെ.പി മോഹനൻ എം.എൽ.എ

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** മതേതര ഇന്ത്യക്ക് നേതൃത്വം കൊടുക്കാൻ ഇന്ത്യയിൽ സോഷ്യലിസ്റ്റു കൾ ഒന്നിക്കുന്ന പുതിയ രാഷ്ട്രിയം രൂപം കൊള്ളുകയാണന്നും അതിൻ്റെ തുടക്കമാണ് ഈ മാസം 28 ന് വീരേന്ദ്രകുമാർ ചരമ ദിനത്തിൽ കോഴിക്കോട് നടക്കുന്ന മഹാറാലി എന്നും എൽ.ജെ.ഡി ദേശീയ സമിതിയംഗം കെ.പി മോഹനൻ എം.എൽ.എ പറഞ്ഞു.

## Article Content

**ഇരിങ്ങണ്ണൂർ: ** മതേതര ഇന്ത്യക്ക് നേതൃത്വം കൊടുക്കാൻ ഇന്ത്യയിൽ സോഷ്യലിസ്റ്റു കൾ ഒന്നിക്കുന്ന പുതിയ രാഷ്ട്രിയം രൂപം കൊള്ളുകയാണന്നും അതിൻ്റെ തുടക്കമാണ് ഈ മാസം 28 ന് വീരേന്ദ്രകുമാർ ചരമ ദിനത്തിൽ കോഴിക്കോട് നടക്കുന്ന മഹാറാലി എന്നും എൽ.ജെ.ഡി ദേശീയ സമിതിയംഗം കെ.പി മോഹനൻ എം.എൽ.എ പറഞ്ഞു.

എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കൺവെൻഷൻ ഇരിങ്ങണ്ണൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീരേന്ദ്രകുമാർ ഉയർത്തി പിടിച്ച സോഷ്യലിസ്റ്റ് മൂല്യങ്ങളും, സാമൂഹ്യ നീതി എന്ന മുദ്രാവാക്യങ്ങളും എൽ.ജെ.ഡി ആരുടെ മുന്നിലും അടിയറവെക്കില്ലന്നും അദ്ദേഹം കൂട്ടി ചേർത്തു.

എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഇ.പി ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തി. എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. മുതിർന്ന സോഷ്യലിസ്റ്റ് എം. വേണു ഗോപാലക്കുറുപ്പിനും എൽ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ.രജീഷിനും എൽ.ജെ.ഡി പഞ്ചായത്ത് കമ്മറ്റിയുടെ സ്നേഹോപഹാരം കെ.പി മോഹനൻ നൽകി.ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.

എസ്.സി.എസ്.ടി സെന്റർ സംസ്ഥാന പ്രസിഡണ്ട് ഇ.കെ സജിത്ത്കുമാർ ,എൽ.ജെഡി മണ്ഡലം പ്രസിഡണ്ട് പി എം നാണു, എം.പി വിജയൻ, ഇ.കെ കുഞ്ഞിക്കണ്ണൻ, പി.കെ അശോകൻ ,വള്ളിൽ പവിത്രൻ, ഗംഗാധരൻ പാച്ചാക്കര , എം.പി നിർമല ,ശ്രീജ പാലപ്പറമ്പത്ത് , കോമത്ത് ഭാസ്കരൻ, കെ.എം നാണു, മനക്കൽ വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. പടം :എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കൺവൻഷൻ ഇരിങ്ങണ്ണൂരിൽ ദേശീയ സമിതിയംഗം കെ.പി മോഹനൻ എം.എൽ .എ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116725/socialist-unity-is-essential-to-lead-a-secular-india-kp-mohanan-mla)