---
title: "പൊതുപ്രവർത്തകന് നാടിൻ്റെ അന്ത്യാഞ്ജലി"
english_title: "Nation's tribute to a public worker"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116868/nations-tribute-to-a-public-worker"
published_at: "2023-05-24T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ded2ebb1fc_death_kannan_pic.jpg"
keywords: []
---

# പൊതുപ്രവർത്തകന് നാടിൻ്റെ അന്ത്യാഞ്ജലി

> **Lead Summary:** **നാദാപുരം: [ **നരിക്കാട്ടേരിയിലെ പൊതുപ്രവർത്തകനും .സി പി ഐ പ്രാദേശിക നേതാവുമായിരുന്ന മലയിൽ കണ്ണന് നാട് കണ്ണീരോടെ വിട നൽകി. സൗമ്യനായ കണ്ണൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. മരണ വാർത്ത അറിഞ്ഞത് മുതൽ വൻ ജനാവലിയാണ് വീട്ടിലെത്തിയത്.

## Article Content

**നാദാപുരം: [ **നരിക്കാട്ടേരിയിലെ പൊതുപ്രവർത്തകനും .സി പി ഐ പ്രാദേശിക നേതാവുമായിരുന്ന മലയിൽ കണ്ണന് നാട് കണ്ണീരോടെ വിട നൽകി. സൗമ്യനായ കണ്ണൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. മരണ വാർത്ത അറിഞ്ഞത് മുതൽ വൻ ജനാവലിയാണ് വീട്ടിലെത്തിയത്.

മുൻമന്ത്രി സി കെ നാണു ,സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ടി സുഗതൻ, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ പി കെ കൃഷ്ണൻ, ടി അപ്പുണ്ണി ഉൾപ്പെടെ ഒട്ടേറെ പേർ വീട്ടിൽ എത്തി.

  അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ വാർഡ് മെമ്പർ ലീന അധ്യക്ഷയായി.രജീന്ദ്രൻ കപ്പള്ളി,രാഘവൻ ,ടി സുഗതൻ .അപ്പുണ്ണി, കെ കെസജിത്ത് കുമാർ , പി കെ കൃഷണ ൻ, ടി കെകുഞ്ഞിരാമൻ , ടി രാഘവൻ,ചാത്തു മാസ്റ്റർ, വി കെചന്ദ്രൻ മാസ്റ്റർ , നിജേഷ്, പി കെകണാരൻ എന്നിവർ സംസാരിച്ചു.

മലയിൽ കണ്ണൻ്റെ നിര്യാണത്തിൽ ഇകെവിജയൻ എം എൽ എ അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116868/nations-tribute-to-a-public-worker)