---
title: "പരിണാമ സിദ്ധാന്തം; പരിഷത്ത് പ്രതിഷേധ പ്രചരണ ജാഥയ്ക്ക് സ്വീകരണം"
english_title: "Theory of Evolution; Welcome to the Parishad protest march"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/116899/theory-of-evolution-welcome-to-the-parishad-protest-march"
published_at: "2023-05-24T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e1a4cbd906_parinamam_pic.jpg"
keywords: []
---

# പരിണാമ സിദ്ധാന്തം; പരിഷത്ത് പ്രതിഷേധ പ്രചരണ ജാഥയ്ക്ക് സ്വീകരണം

> **Lead Summary:** **നാദാപുരം: [ **വിദ്യാഭ്യാസ വിഷയ സമിതി നേതൃത്യത്തിലുള്ള പ്രതിഷേധ പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി. കേരള ശാസത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിലുള്ള പ്രതിഷേധ പ്രചരണ ജാഥയ്ക്ക് കുമ്മങ്കോട് സ്വീകരണം നൽകി.

## Article Content

**നാദാപുരം: [ **വിദ്യാഭ്യാസ വിഷയ സമിതി നേതൃത്യത്തിലുള്ള പ്രതിഷേധ പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി. കേരള ശാസത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിലുള്ള പ്രതിഷേധ പ്രചരണ ജാഥയ്ക്ക് കുമ്മങ്കോട് സ്വീകരണം നൽകി.

എൻ.സി ഇ ആർ ടി പാഠ പുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തം പിൻവലിച്ചതിനെതിരെയും, വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കുന്നതിനെതിരെയും, ശാസ്ത്രബോധം തകർക്കുന്നതിനെതിരെയും പരിഷത്ത് നേതൃത്വത്തിലുള്ള വിദ്യാഭ്യാസ വിഷയ സമിതി നേതൃത്യത്തിലാണ് പ്രചരണ ജാഥ മെയ് 21ന് പെരുമുണ്ടച്ചേരിയിൽ നിന്ന് ആരംഭിച്ച ജാഥ 24 ന് പുറമേരിയിൽ സമാപിച്ചു.

കുമമങ്കോട് നടന്ന സ്വീകരണത്തിൽ എ.കെ പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി. കെ അശോകൻ, ശശിധരൻ, വി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.ആർ.കെ പ്രകാശൻ സ്വാഗതവും ,രമേശൻ മാസ്റ്റർ ഇ.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/116899/theory-of-evolution-welcome-to-the-parishad-protest-march)