---
title: "ആരോഗ്യ സുരക്ഷ; ഹോട്ടലുകളിലും ഇറച്ചിക്കടകളിലും ആരോഗ്യ വകുപ്പ് പരിശോധന "
english_title: "Health care; Health department inspection of hotels and butcher shops"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11702/health-care-health-department-inspection-of-hotels-and-butcher-shops"
published_at: "2021-11-19T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197cc899c540_meat shop.jpg"
keywords: []
---

# ആരോഗ്യ സുരക്ഷ; ഹോട്ടലുകളിലും ഇറച്ചിക്കടകളിലും ആരോഗ്യ വകുപ്പ് പരിശോധന 

> **Lead Summary:** **നാദാപുരം : **ആരോഗ്യ വകുപ്പ് പരിശോധന ശക്തിപ്പെടുത്തി. കോട്പാ നിയമം , ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ എന്നിവ പാലിക്കാത്ത ഹോട്ടലുകൾക്കും, സ്ഥാപനങ്ങൾക്കും എതിരെ നാദാപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന ശക്തിപ്പെടുത്തി.

## Article Content

**നാദാപുരം : **ആരോഗ്യ വകുപ്പ് പരിശോധന ശക്തിപ്പെടുത്തി. കോട്പാ നിയമം , ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ എന്നിവ പാലിക്കാത്ത ഹോട്ടലുകൾക്കും, സ്ഥാപനങ്ങൾക്കും എതിരെ നാദാപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന ശക്തിപ്പെടുത്തി.

നാദാപുരം പുളിക്കൂൽ ,കുമ്മംങ്കോട് പ്രദേശങ്ങളിലെ അഞ്ച് സ്ഥാപന ക്കൾക്കെതിരെ കോട്പാ ആക്റ്റ് പ്രകാരവും ,പഴകിയ ഭക്ഷണം സൂക്ഷിക്കുകയും ,വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും ചെയ്ത മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നിയമ പ്രകാരം ഫൈൻ ചുമത്തുകയും ചെയ്തു.

നാദാപുരം താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പക്റ്റർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്പക്റ്റർമാരായ പ്രീജിത്ത് .പി.കെ, കെ.കെ. കുഞ്ഞിമുഹമ്മദ്, പ്രസാദ്, ജപ എമീമ ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ബിജു പ്രസാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഭക്ഷ്യ വിഷബാധ കേസുകൾ കൂടി വരുന്ന ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെയും ,കോട്പാ ആക്റ്റ് പാലിക്കാത്തവർക്കതിരെയും വരും ദിവസങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് നാദാപുരം താലൂക്ക് ഹോസ്പിറ്റൽ സുപ്രണ്ട് ഡോക്ടർ ജമീല. എം അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11702/health-care-health-department-inspection-of-hotels-and-butcher-shops)