---
title: "പോരാളികൾക്ക് അഭിവാദ്യം; കർഷക സമര വിജയത്തിൽ മൊകേരിയിൽ ആഹ്ലാദ പ്രകടനം "
english_title: "Greetings to the fighters; Joyful demonstration in Mokeri on the victory of the farmers' strike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11704/greetings-to-the-fighters-joyful-demonstration-in-mokeri-on-the-victory-of-the-farmers-strike"
published_at: "2021-11-19T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197d205c655e_cpim.jpg"
keywords: []
---

# പോരാളികൾക്ക് അഭിവാദ്യം; കർഷക സമര വിജയത്തിൽ മൊകേരിയിൽ ആഹ്ലാദ പ്രകടനം 

> **Lead Summary:** **മൊകേരി : ** കർഷക പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി കാർഷിക മാരണ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും കർഷക സമരത്തിൽ ഒരു വർഷമായി ഉറച്ച് നിന്ന് പോരാടിയ കർഷകർക്ക് അഭിവാദ്യം അർപ്പിച്ചും മൊകേരി ഇടതുപക്ഷ കർഷക സംഘടനകളും തൊഴിലാളി സം ഘടനകളും സംയുക്തമായി പ്രകടനം നടത്തി.

## Article Content

**മൊകേരി : ** കർഷക പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി കാർഷിക മാരണ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും കർഷക സമരത്തിൽ ഒരു വർഷമായി ഉറച്ച് നിന്ന് പോരാടിയ കർഷകർക്ക് അഭിവാദ്യം അർപ്പിച്ചും മൊകേരി ഇടതുപക്ഷ കർഷക സംഘടനകളും തൊഴിലാളി സം ഘടനകളും സംയുക്തമായി പ്രകടനം നടത്തി.

പ്രകടനത്തിന് ശേഷം ചേർന്ന യോഗത്തിൽ എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ ദിനേശൻ എന്നിവർ സംസാരിച്ചു. കെ ഗനീഷ് അധ്യക്ഷനായി. പ്രകടനത്തിന് പി നാണു മാസ്റ്റർ എ സന്തോഷ് വി കെ റീത്ത റീന സുരേഷ് പി വിനോദൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11704/greetings-to-the-fighters-joyful-demonstration-in-mokeri-on-the-victory-of-the-farmers-strike)