---
title: "തയ്യിൽ മൊയ്തു ഹാജി മഹനീയ മാതൃക - പാറക്കൽ അബ്ദുല്ല "
english_title: "Thayil Moidhu Haji Great Model - Parakal Abdullah"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11705/thayil-moidhu-haji-great-model-parakal-abdullah"
published_at: "2021-11-19T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197d54dde1c8_parakkal abdhulla.jpg"
keywords: []
---

# തയ്യിൽ മൊയ്തു ഹാജി മഹനീയ മാതൃക - പാറക്കൽ അബ്ദുല്ല 

> **Lead Summary:** **നാദാപുരം : **അന്തരിച്ച കുന്നുമ്മൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് തയ്യിൽ മൊയ്തുഹാജി ആനുകാലിക സമൂഹത്തിനു മഹനീയ മാതൃകയായിരുന്നുവെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു. കുന്നുമ്മൽ പഞ്ചായത്ത്മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം : **അന്തരിച്ച കുന്നുമ്മൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് തയ്യിൽ മൊയ്തുഹാജി ആനുകാലിക സമൂഹത്തിനു മഹനീയ മാതൃകയായിരുന്നുവെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു. കുന്നുമ്മൽ പഞ്ചായത്ത്മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി സി അന്ത്രുഹാജി അധ്യക്ഷനായി .ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി അമ്മദ് മാസ്റ്റർ, സയ്യിദ് ശറഫുദ്ധീൻ ജിഫ്രി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

നാദാപുരം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, സി കെ അബു മാസ്റ്റർ, എ.വി. നാസറുദ്ദീൻ മാസ്റ്റർ.എ. പി കുഞ്ഞബ്ദുള്ളമാസ്റ്റർ,സി വി അഷ്റഫ് മാസ്റ്റർ, മണ്ടോടി ബഷീർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗംനസീറ ബഷീർ, പി കെ അബ്ദുൽ മജീദ്, ഷറഫുനിസ ടീച്ചർ, പറമ്പത്ത് അബ്ദുല്ലഹാജി,ഷംസുദ്ദീൻ ഇല്ലത്ത്, കുന്നോത്ത് മൊയ്തു മാസ്റ്റർ, എം കെ അബ്ദുൽ ജലീൽ മാസ്റ്റർ, സൂപ്പി ഹാജി ചാലിൽ, മുഹമ്മദ് കുനിയിൽ,പാറചാൽ ഫൈസൽ, ഫായിസ് പറമ്പത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11705/thayil-moidhu-haji-great-model-parakal-abdullah)