---
title: "കടമേരി ബാലകൃഷ്ണൻ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ശത്രുക്കളില്ലാതിരുന്ന വ്യക്തി - രമേശ് ചെന്നിത്തല "
english_title: "Kadameri Balakrishnan was a man who had no enemies in politics and public life - Ramesh Chennithala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11707/kadameri-balakrishnan-was-a-man-who-had-no-enemies-in-politics-and-public-life-ramesh-chennithala"
published_at: "2021-11-19T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197d9210e99d_ramesh chenniththala.jpg"
keywords: []
---

# കടമേരി ബാലകൃഷ്ണൻ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ശത്രുക്കളില്ലാതിരുന്ന വ്യക്തി - രമേശ് ചെന്നിത്തല 

> **Lead Summary:** **ആയഞ്ചേരി : **രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ശത്രുക്കളില്ലാതിരുന്ന അപൂർവ്വം ആളുകളിൽ ഒരാളായിരുന്നു കടമേരി ബാലകൃഷ്ണൻ മാസ്റ്റർ എന്നും ഉയർന്ന ചിന്തയും ആഡംബര രഹിത ലളിത ജീവിതവും കടമേരിയെ വ്യത്യസ്തനാക്കിയെന്നും രമേശ് ചെന്നിത്തല എം.എൽ എ പറഞ്ഞു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആയഞ്ചേരിയിൽ സംഘടിപ്പിച്ച ഒന്നാം ചരമവാർഷിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**ആയഞ്ചേരി : **രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ശത്രുക്കളില്ലാതിരുന്ന അപൂർവ്വം ആളുകളിൽ ഒരാളായിരുന്നു കടമേരി ബാലകൃഷ്ണൻ മാസ്റ്റർ എന്നും ഉയർന്ന ചിന്തയും ആഡംബര രഹിത ലളിത ജീവിതവും കടമേരിയെ വ്യത്യസ്തനാക്കിയെന്നും രമേശ് ചെന്നിത്തല എം.എൽ എ പറഞ്ഞു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആയഞ്ചേരിയിൽ സംഘടിപ്പിച്ച ഒന്നാം ചരമവാർഷിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കവിയും ചിന്തകനും എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ കടമേരി അധ്യത്മക ചിന്തയോടുള്ള അദ്ദേഹത്തിൻ്റെ മമത ഉത്തമനായ മനുഷ്യൻ എങ്ങിനെ ജീവിക്കണമെന്ന് ജീവിതത്തിലൂടെ കാണിച്ചു കൊടുത്തെന്നും അത് കൊണ്ടാണ് ഇന്നും ജനങ്ങളുടെ മനസ്സിൽ അദ്ദേഹം ജീവിക്കുന്നതെന്ന് എന്ന്ചെന്നിത്തല പറഞ്ഞു.

അക്രമമല്ല കോൺഗ്രസ്സിൻ്റെ നയമെന്നും ജനാധിപത്യ മതേതര ആശയങ്ങളും എല്ലാ മതത്തിൻ്റെയും ആശയങ്ങൾ സ്വാംശീകരിച്ച പാർട്ടിയാണ് കോൺഗ്രസ്റ്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മരക്കാട്ടേരി ദാമോദരൻ അധ്യക്ഷത വഹിച്ചു.

ഡി സി സി പ്രസിഡണ്ട് അഡ്വ: പ്രവീൺ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പാറക്കൽ അബ്ദുല്ല,കെ.പി സി സി സെക്രട്ടറി അഡ്വ: കെ ജയന്ത് ,എൻ സുബ്രഹ്മണ്യൻ, കെ.സി അബു, ഐ മൂസ്സ, അഡ്വ.പ്രമോദ് കക്കട്ടിൽ, കണ്ണോത്ത് ദാമോദരൻ, എം അബ്ദുല്ല മാസ്റ്റർ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11707/kadameri-balakrishnan-was-a-man-who-had-no-enemies-in-politics-and-public-life-ramesh-chennithala)