---
title: "വളയത്ത് റെയിഡ്; ബോംബ് നിർമ്മാണമെന്ന് സൂചന, വ്യാപക റെയിഡ്"
english_title: "Ring Raid; Widespread raid hinted at bomb making"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117088/ring-raid-widespread-raid-hinted-at-bomb-making"
published_at: "2023-05-25T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f4a5373452_bomb_squad.jpg"
keywords: []
---

# വളയത്ത് റെയിഡ്; ബോംബ് നിർമ്മാണമെന്ന് സൂചന, വ്യാപക റെയിഡ്

> **Lead Summary:** **നാദാപുരം**:** [ **ഇന്നലെ രാത്രി വളയത്ത് നടന്ന സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ വളയത്ത് റെയിഡ്. ബോംബ് നിർമ്മാണം നടന്നെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇന്ന് വ്യാപക റെയിഡ് നടത്തിയത്. നാദാപുരം ഡിവൈഎസ്പി വി വി ലതീഷിൻ്റെ നിർദ്ദേശപ്രകാരം റൂറൽ ജില്ലാ ബോംബ്സ്ക്വേ ഡിൻ്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്.

## Article Content

**നാദാപുരം**:** [ **ഇന്നലെ രാത്രി വളയത്ത് നടന്ന സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ വളയത്ത് റെയിഡ്. ബോംബ് നിർമ്മാണം നടന്നെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇന്ന് വ്യാപക റെയിഡ് നടത്തിയത്. നാദാപുരം ഡിവൈഎസ്പി വി വി ലതീഷിൻ്റെ നിർദ്ദേശപ്രകാരം റൂറൽ ജില്ലാ ബോംബ്സ്ക്വേ ഡിൻ്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്.

ഇന്നലെ രാത്രി വൈകി വളയം - കുറുവന്തേരി റോഡിൽ താമരശ്ശേരി പാലത്തിനടുത്താണ് റോഡിൽ സ്ഫോടനം ഉണ്ടായത്. ബോംബ് നിർമ്മാണ പരീക്ഷണമാണെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു.വളയം അഡീഷണൽ എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അവശിഷ്ടങ്ങൾ ശേഖരിച്ചു.നാടൻ ബോംബ് നിർമ്മിക്കാൻ നടത്തിയ പരീക്ഷണ സ്പോടനമായാണ് പൊലീസ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117088/ring-raid-widespread-raid-hinted-at-bomb-making)