---
title: "ഇനി വൈദ്യുതിയും വിളയും; കല്ലിക്കണ്ടി എൻഎഎം കോളേജ് ബാസ്ക്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനം നാളെ"
english_title: "Now electricity and crops; Kallikandi NAM College basketball court inauguration tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117110/now-electricity-and-crops-kallikandi-nam-college-basketball-court-inauguration-tomorrow"
published_at: "2023-05-25T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f71a0c041d_KALLIKKANDI_.jpg"
keywords: []
---

# ഇനി വൈദ്യുതിയും വിളയും; കല്ലിക്കണ്ടി എൻഎഎം കോളേജ് ബാസ്ക്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനം നാളെ

> **Lead Summary:** **കല്ലിക്കണ്ടി :[** കല്ലിക്കണ്ടി എൻഎഎം കോളേജിൽ ഇനി വൈദ്യുതി സ്വയംപര്യാപ്തതയിലേക്ക്. അക്ഷര മട്ടുപ്പാവിൽ ഇനി വൈദ്യുതിയും വിളയും. എൻ.എ.എം.കോളേജിൽ ആധുനിക രീതിയിൽ നിർമ്മിച്ച ബാസ്ക്കറ്റ് ബോൾ കോർട്ട് നാളെ രാവിലെ 10ന് അഡ്വ.പി സന്തോഷ് കുമാർ എ.പി ഉദ്ഘാടനം ചെയ്യും. എം ഇ എഫ് ജനറൽ സിക്രട്ടറി പി.പി.എ. ഹമീദ് അദ്ധ്യക്ഷത വഹിക്കും. മാനേജർ കെ.കെ. മുഹമ്മദ്, ആർ അബ്ദുള്ള മാസ്റ്റർ, കെ.സൈനുൽ ആബ്ദീൻ, പി.പി.അബൂബക്കർ എന്നിവർ പ്രസംഗിക്കും. പ്രിൻസിപ്പൽ ഡോ.ടി മനീഷ് സ്വാഗതവും സെക്രട്ടറി സമീർ പറമ്പത്ത് നന്ദിയും പറയും.

## Article Content

**കല്ലിക്കണ്ടി :[** കല്ലിക്കണ്ടി എൻഎഎം കോളേജിൽ ഇനി വൈദ്യുതി സ്വയംപര്യാപ്തതയിലേക്ക്. അക്ഷര മട്ടുപ്പാവിൽ ഇനി വൈദ്യുതിയും വിളയും. എൻ.എ.എം.കോളേജിൽ ആധുനിക രീതിയിൽ നിർമ്മിച്ച ബാസ്ക്കറ്റ് ബോൾ കോർട്ട് നാളെ രാവിലെ 10ന് അഡ്വ.പി സന്തോഷ് കുമാർ എ.പി ഉദ്ഘാടനം ചെയ്യും. എം ഇ എഫ് ജനറൽ സിക്രട്ടറി പി.പി.എ. ഹമീദ് അദ്ധ്യക്ഷത വഹിക്കും. മാനേജർ കെ.കെ. മുഹമ്മദ്, ആർ അബ്ദുള്ള മാസ്റ്റർ, കെ.സൈനുൽ ആബ്ദീൻ, പി.പി.അബൂബക്കർ എന്നിവർ പ്രസംഗിക്കും. പ്രിൻസിപ്പൽ ഡോ.ടി മനീഷ് സ്വാഗതവും സെക്രട്ടറി സമീർ പറമ്പത്ത് നന്ദിയും പറയും.

കോളേജിലെ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച 48 കെ.വി സോളാർ പ്ലാന്റ് 28 ന് രാവിലെ 10 മണിക്ക് വിദ്യുഛക്തി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. കെ.പി മോഹനൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും, കോളേജ് ക്യാമ്പസിലേക്ക് ആവശ്യമായ വൈദ്യുതി ഈ പ്ലാന്റിലൂടെ ലഭ്യമാകും. കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിൽ ആദ്യമായാണ് ഒരു കോളേജിൽ സൗരോർജ്ജനിലയം സ്ഥാപിക്കുന്നത്. പുതുതലമുറയ്ക്ക് പ്രചോദനമാകുന്ന ചരിത്രപരമായ ചുവടുവെപ്പാണിത്.

കല്ലിക്കണ്ടി എൻ.എ എം. കോളേജിന്റെ പിറവിയിലും വളർച്ചയിലും നിർണ്ണായക പങ്ക് വഹിച്ച ഖത്തർ ശും അംഗവും, വിദ്യാഭ്യാസ പ്രവർത്തകനും പ്രവാസി സമൂഹത്തിന്റെ മാർഗദർശിയുമായിരുന്ന ഡോ. അഹമ്മദ് മുഹമ്മദ് യൂസുഫ് അ ഉബൈദാന്റെ നാമധേയത്തിൽ പൂർത്തിയാകുന്ന മൾട്ടി സ്പോട്ട് ഗെയിം കോർട്ട് ഉദ്ഘാടനം കെ.എം ഷാജി നിർവ്വഹിക്കും. എം ഇ എഫ് പ്രസിഡണ്ട് അടിയോട്ടിൽ അഹമ്മദ് അദ്ധ്യക്ഷത വഹിക്കും.

ചടങ്ങുകളിൽ പ്രമുഖർ പങ്കെടുക്കും. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അക്രഡിറ്റേഷന്റെ ഭാഗമായി നാക്ക് പീർ ടീമിന്റെ സന്ദർശനം ഈ മാസം 29,30 തീയ്യതികളിൽ നടക്കും. ഊർജ്ജ സ്വയം പര്യാപ്തതയും വിവിധ വികസന പദ്ധതികളുടെ പൂർത്തികര ണവും ലക്ഷ്യമിട്ട് ജനകീയ പങ്കാളിത്തത്തോടെ ആരംഭിച്ച സോളാർ ചലഞ്ച് എന്ന് സമാഹരണ ക്യാമ്പയിൻ പുരോഗമിക്കുന്നു. ജൂൺ 15 വരെയാണ് ക്യാമ്പയിൻ വാർത്താസമ്മേളനത്തിൽ പി.പി.എ. ഹമീദ്, ഡോ.ജീഷ് ടി. വി.പി.അബൂബക്കർ,ടി.അബൂബക്കർ, എൻ.എ കരീം, സമീർ പറമ്പത്ത്, വി ഹാരിസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117110/now-electricity-and-crops-kallikandi-nam-college-basketball-court-inauguration-tomorrow)