---
title: "അഭിനന്ദനം ചൂടാറാതെ; പരീക്ഷഫലം വന്ന ഉടനെ വീടുകളിൽ ഉപഹാരവുമായി ജനസാരഥി"
english_title: "Appreciation is not warm; As soon as the result of the exam comes out, people go to their homes with gifts"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117115/appreciation-is-not-warm-as-soon-as-the-result-of-the-exam-comes-out-people-go-to-their-homes-with-gifts"
published_at: "2023-05-25T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f6db93988b_anumodhanam_1.jpg"
keywords: []
---

# അഭിനന്ദനം ചൂടാറാതെ; പരീക്ഷഫലം വന്ന ഉടനെ വീടുകളിൽ ഉപഹാരവുമായി ജനസാരഥി

> **Lead Summary:** **നാദാപുരം: [ **തിളക്കമാർന്ന വിജയികൾക്ക് ചൂടുള്ള അനുമോദനം.എസ്എസ്എൽസി ഉന്നത വിജയികളെ അവരുടെ വീടുകളിൽ എത്തി ഉപഹാരം നൽകി അനുമോദിച്ച നാദാപുരത്തെ ജനസാരഥി സി.കെ നാസർ വീണ്ടും മാതൃക.

## Article Content

**നാദാപുരം: [ **തിളക്കമാർന്ന വിജയികൾക്ക് ചൂടുള്ള അനുമോദനം.എസ്എസ്എൽസി ഉന്നത വിജയികളെ അവരുടെ വീടുകളിൽ എത്തി ഉപഹാരം നൽകി അനുമോദിച്ച നാദാപുരത്തെ ജനസാരഥി സി.കെ നാസർ വീണ്ടും മാതൃക.

പ്ലസ് ടു സി പരീക്ഷയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമായാക്കി ഉന്നത വിജയം കഖരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാർഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിൽ ചെന്ന് ഉപഹാരം നൽകി അനുമോദിച്ചു.

പരീക്ഷ ഫലം വന്ന് മണിക്കൂറുകൾക്കകം നാസർ വിദ്യാർത്ഥികളുടെ വീടുകളിലെത്തി. വാർഡിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'iGnite ഇയ്യംകോട് ' എന്ന പേരിൽ വാർഡിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരികയാണ് .

ഫിദ ഫാത്തിമ തെക്കുമ്പാട്ട് , റന റാഷിദ് പാടാച്ചേരി ,ഫിദ ഫാത്തിമ എടവത്ത് കണ്ടി ,,പി പി അദ്‌നാൻ എന്നീ വിദ്യാർത്ഥികൾക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത് . മഠത്തിൽ അബ്ദുല്ല ,അബു ഹാജി കാപ്പാറോട്ട് ,,ടി വി മുഹമ്മദ് , അസീസ് എളമ്പിലാച്ചേരി , മഠത്തിൽ അസീസ് , തെക്കുമ്പാട്ട് അമ്മദ് ഹാജി , മഹമൂദ് തോടന്റവിട ,കോറോത്ത് അബ്ദുല്ല ,പി സി റാഷിദ് എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117115/appreciation-is-not-warm-as-soon-as-the-result-of-the-exam-comes-out-people-go-to-their-homes-with-gifts)