---
title: "നാടിനൊപ്പം ജന സാരഥി; പ്ലസ് ടു ഉന്നത വിജയികളെ വീടുകളിലെത്തി ആദരിച്ചു"
english_title: "Jana Sarathi with Nadi; Plus two top winners were felicitated at their homes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117190/jana-sarathi-with-nadi-plus-two-top-winners-were-felicitated-at-their-homes"
published_at: "2023-05-26T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470391304233_anumodhanam_1.jpg"
keywords: []
---

# നാടിനൊപ്പം ജന സാരഥി; പ്ലസ് ടു ഉന്നത വിജയികളെ വീടുകളിലെത്തി ആദരിച്ചു

> **Lead Summary:** **നാദാപുരം: [ **വിദ്യാർത്ഥികളുടെ നേട്ടം നാടിൻ്റെ അഭിമാനമായി. നരിക്കാട്ടേരിയിൽ പ്ലസ് ടു ഉന്നത വിജയികളെ വീടുകളിലെത്തി ആദരിച്ച് ജനപ്രതിനിധി.

## Article Content

**നാദാപുരം: [ **വിദ്യാർത്ഥികളുടെ നേട്ടം നാടിൻ്റെ അഭിമാനമായി. നരിക്കാട്ടേരിയിൽ പ്ലസ് ടു ഉന്നത വിജയികളെ വീടുകളിലെത്തി ആദരിച്ച് ജനപ്രതിനിധി.

പ്ലസ്ടുഫലപ്രഖ്യാപന വന്ന് മണിക്കൂറുകൾക്കും തന്നെ വാർഡ് മെമ്പർ എ.കെ സുബൈർ മാസ്റ്റർ കുട്ടികളുടെ വീടുകളിൽ ഉപഹാരവുമായെത്തി.

പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. മുഹമ്മദ് നിഹാൽ (S/o മണ്ടോടി ബഷീർ മാസ്റ്റർ ), റെന്ന കെ. (D/o മനാഫ് കളത്താട്ടിൽ), ഹിബ ഷെറിൻ ചെട്ടിയാംവീട്ടിൽ (D/O സമീർ സി.വി),

റിദ ഫാത്തിമ (D/O റിയാസ് കണ്ണങ്കോട്ട്) എന്നിവരെയാണ് മെമ്പർ അവരുടെ വീട്ടിൽ ചെന്ന് മൊമെന്റോ നൽകി അഭിനന്ദിച്ചത്. വാർഡ് കൺവീനർ ടി.ഷംസീർ മാസ്റ്റർ, പി ഇബ്രാഹിം, എം.കെ മുഹമ്മദ് , സാലിം തറമൽ ,ഫൈസൽ സി.ടി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117190/jana-sarathi-with-nadi-plus-two-top-winners-were-felicitated-at-their-homes)