---
title: "നാദാപുരം പഞ്ചായത്ത് വിരൽത്തുമ്പിലേക്ക് ഡ്രോൺ സർവേക്ക് തുടക്കമായി"
english_title: "Nadapuram Panchayat started drone survey to the tip"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117308/nadapuram-panchayat-started-drone-survey-to-the-tip"
published_at: "2023-05-26T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470a45e971aa_dron.jpg"
keywords: []
---

# നാദാപുരം പഞ്ചായത്ത് വിരൽത്തുമ്പിലേക്ക് ഡ്രോൺ സർവേക്ക് തുടക്കമായി

> **Lead Summary:** **നാദാപുരം:[ **ഗ്രാമപഞ്ചായത്ത് സമഗ്രവികസന പദ്ധതി ആസൂത്രണത്തിനും പൊതു ആസ്ഥി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നതിനും ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നു. ഇതിന്‍റെ ഭാഗമായുളള ഡ്രോണ്‍‍ സര്‍വ്വേക്ക് തുടക്കമായി. സമഗ്ര വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഏറെ ഫലപ്രദമായ ശാസ്ത്രീയ സംവിധാനമാണ് സ്പെഷ്യല്‍ ഡാറ്റാ കലക്ഷന്‍.

## Article Content

**നാദാപുരം:[ **ഗ്രാമപഞ്ചായത്ത് സമഗ്രവികസന പദ്ധതി ആസൂത്രണത്തിനും പൊതു ആസ്ഥി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നതിനും ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നു. ഇതിന്‍റെ ഭാഗമായുളള ഡ്രോണ്‍‍ സര്‍വ്വേക്ക് തുടക്കമായി. സമഗ്ര വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഏറെ ഫലപ്രദമായ ശാസ്ത്രീയ സംവിധാനമാണ് സ്പെഷ്യല്‍ ഡാറ്റാ കലക്ഷന്‍.

ജി ഐ എസ് മാപ്പിംഗ് വഴിയുളള ഡാറ്റാ കലക്ഷന്‍ പൂര്‍ത്തിയാക്കുന്നതോടെ നാദാപുരം ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങള്‍, റോഡുകള്‍, തോടുകള്‍, കൃഷിഭൂമി, തരിശുഭൂമി, തുടങ്ങിയ എല്ലാ സ്ഥലപരമായ വിവരങ്ങളും ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നതാണ്. പദ്ധതി ആസൂത്രണം,അടിസ്ഥാന സൗകര്യ വികസനം, പദ്ധതി നിർവഹണം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയവർക്കെല്ലാം പ്രസ്തുത വിവരങ്ങൾ ഉപകാരപ്രദമാകുന്നതാണ് .

കൃത്യതയാർന്നതും ഉയർന്ന ഗുണനിലവാരം മുള്ളതും ശാസ്ത്രീയവുമായാണ് ജിഐഎസ് മാപ്പിലൂടെ വിവരങ്ങൾ ശേഖരിക്കുന്നത്. കൂടാതെ പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെ വിവരശേഖരണവും നടത്തി ഓരോ കുടുംബത്തെ കുറിച്ചുള്ള വ്യക്തമായ ദിശാസൂചികകളും അടിസ്ഥാന വിവരങ്ങളും പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്. ഉരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിയുടെ സാങ്കേതിക വിഭാഗമായ യുഎൽടിഎസ്,(ഊരാളുങ്കൽ ടെക്നോളജി സൊല്യൂഷൻ )ആണ് പദ്ധതി നിർവഹണം നടത്തുന്നത്‌ .

15 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതിൽ നിന്ന് അംഗീകാരം ലഭിച്ചത്. പഞ്ചായത്ത് സെക്രട്ടറി നിർവ്വഹണം നടത്തുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമായാണ് ഡ്രോൺ സർവ്വേ ആരംഭിച്ചത് ,രണ്ടാംഘട്ടത്തിൽ വീടുകൾ കയറിയുള്ള വിവരശേഖരണങ്ങൾ നടത്തുന്നുന്നതാണ് .ഡ്രോൺ സർവ്വേ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി നാദാപുരം സർക്കാർ യു പി സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു .

വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് പദ്ധതി വിശദികരിച്ചു .സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം സി സുബൈർ ,ജനീത ഫിർദൗസ് ,മെമ്പർ അബ്ബാസ് കണയക്കൽ ഊരാളുങ്കൽ ടെക്നോളജി സൊലൂഷൻറെ പ്രോജക്ട് കോര്‍ഡിനേറ്റര്‍ സയ്യിദ് മംഗലശ്ശേരി , പ്രോജക്ട് മാനേജര്‍ കെ വി അശ്വതി ,ഫീല്‍ഡ് മാനേജര്‍ കെ ദിനൂപ് സാരംഗ്, ഹാരിസ് മാതോട്ടത്തിൽ എന്നിവർ സംസാരിച്ചു. അടുത്ത ദിവസങ്ങളിൽ മുഴുവൻ പ്രദേശങ്ങളിലും ഡ്രോൺ സർവ്വേയിലൂടെ വിവരങ്ങൾ ശേഖരിക്കുന്നതാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117308/nadapuram-panchayat-started-drone-survey-to-the-tip)