---
title: "നീർത്തടം നികത്തൽ തടഞ്ഞു ; കക്കാട്ട്പാറ താഴ നീർത്തടം മണ്ണിട്ട് നികത്തൽ തടഞ്ഞു"
english_title: "Aquifer recharge stopped; The Kakatpara sub-basin has been blocked by siltation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117468/aquifer-recharge-stopped-the-kakatpara-sub-basin-has-been-blocked-by-siltation"
published_at: "2023-05-27T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471ac181abed_neer.jpg"
keywords: []
---

# നീർത്തടം നികത്തൽ തടഞ്ഞു ; കക്കാട്ട്പാറ താഴ നീർത്തടം മണ്ണിട്ട് നികത്തൽ തടഞ്ഞു

> **Lead Summary:** **നാദാപുരം : [ **നാദാപുരം പഞ്ചായത്ത് 17ആം വാർഡിൽ സ്വകാര്യ വ്യക്തികൾ അനധികൃതമായി നീർത്തടം നികത്തുന്നത് കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ തടഞ്ഞു. ഒ.സി.മുഹമ്മദ് , കാട്ടുമഠത്തിൽ നസീറ എന്നിവരുടെ കക്കാട്ട്പാറ താഴ വയലും നീർത്തടവുമാണ് മണ്ണിട്ട് നികത്തുന്നത്.

## Article Content

**നാദാപുരം : [ **നാദാപുരം പഞ്ചായത്ത് 17ആം വാർഡിൽ സ്വകാര്യ വ്യക്തികൾ അനധികൃതമായി നീർത്തടം നികത്തുന്നത് കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ തടഞ്ഞു. ഒ.സി.മുഹമ്മദ് , കാട്ടുമഠത്തിൽ നസീറ എന്നിവരുടെ കക്കാട്ട്പാറ താഴ വയലും നീർത്തടവുമാണ് മണ്ണിട്ട് നികത്തുന്നത്.

നടപടി ക്രമങ്ങൾ പാലിക്കാതെ വീടുകൾ നിർമ്മിച്ച് വിൽപ്പന നടത്താനാണ് ഇവരുടെ നീക്കം. അവശേഷിക്കുന്ന വയലും നീർത്തടവും പൂർണമായി നികത്താനുള്ള ശ്രമത്തിനെതിരെ പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. യൂണിയൻ ജോ. സെക്രെട്ടറി സി എച്ച് മോഹനൻ മേഖല സെക്രെട്ടറി എം വിനോദൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117468/aquifer-recharge-stopped-the-kakatpara-sub-basin-has-been-blocked-by-siltation)