ചെക്യാട് ഹൈടെക്ക്; സഹകരണ ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് ബില്ലുകൾ ഫോൺ വഴി അടക്കാം

ചെക്യാട് ഹൈടെക്ക്; സഹകരണ ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് ബില്ലുകൾ ഫോൺ വഴി അടക്കാം
Nov 20, 2021 10:45 AM | By Kavya N

പാറക്കടവ്: ചെക്യാട് എന്ന മലയോര ഗ്രാമവും ഹൈടെക്ക്  ആവുന്നു. ചെക്യാട് സഹകരണ ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് വൈദ്യുതി, ടെലിഫോൺ തുടങ്ങിയ ബില്ലുകൾ മൊബൈൽ ഫോൺ വഴി അടക്കാം. ജനവിശ്വാസമാർജ്ജിച്ച് മുന്നേറുന്ന ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു.

ഇടപാടുകാർക്ക് മൊബൈൽ ബാങ്കിംഗ് സാധ്യമാകുന്നു. ഇടപാടുകളുടെ തൽസമയ വിവരം എസ് എം എസ് വഴി ലഭിക്കും. ഏത് ബ്രാഞ്ചിൽ നിന്നും ഇടപാട് നടത്താൻ സൗകര്യപ്രദമായ കോർ ബാങ്കിംഗ് സൗകര്യവും. ഇന്ത്യയിൽ എവിടേക്കും എവിടെ നിന്നും പണമയക്കാനുള്ള ആർ ടി ജി എസ് / എൻ ഇ എഫ് ടി സൗകര്യവുമുണ്ട്. മറ്റ് ബാങ്കുകൾ വഴി മൊബൈൽ ബാങ്കിംഗ് സാധ്യമാകാൻ ആയിരങ്ങൾ മിനിമം ബാലൻസും സർവ്വീസ് ചാർജും ആവശ്യമാണ്.

എന്നാൽ ഇവിടെ നൂറ് രൂപയുടെ അക്കൗണ്ട് ആരംഭിച്ചാൽ എല്ലാ സേവനവും സൗജന്യമാണ്. ആധുനീക രീതിയിൽ നിർമ്മിച്ച നാലാമത് ശാഖയാണ് കുറുവന്തേരി അമ്പൂൻ്റെ പറമ്പിൽ പ്രവർത്തനം ആരംഭിച്ചു.സ്വർണ പണയ വായ്പ മാർക്കറ്റ് വിലയുടെ പരമാവധി വില മിതമായ പലിശ നിരക്കിൽ നൽകും. വസ്തു ഈടിൻമേൽ 25 ലക്ഷം വരെ വിവിധയിനം വായ്പകൾ ലഭ്യമാണ്. കുടുംബശ്രീ ലിങ്കേജ് സംരംഭക വായ്പകൾ പരമാവധി വേഗത്തിൽ നൽകും.

വ്യാപാരികൾക്ക് മിത്ര വായ്പ, കർഷകർക്ക് കിസാൻ ക്രെഡിറ്റ് വായ്പകൾ ,വാഹനവായ്പകളും ലഭ്യമാണ്. 25 ലക്ഷം രൂപ വരെയുള്ള വിവിധയിനം ചിട്ടികൾ, നിക്ഷേപങ്ങൾക്ക് സർക്കാർ പരിരക്ഷയും നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ അംഗത്വവും. സേവിംഗ് ബാങ്ക് നിക്ഷേപത്തിന് ദിവസ പലിശ, മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം അധിക പലിശ. എന്നിവയ്ക്ക് പുറമേ ആർഡി നിക്ഷേപം, കാമധേനു, നിത്യനിക്ഷേപം ,വിദ്യാനിധി നിക്ഷേപം, സ്ഥിരം നിക്ഷേപം. ബാങ്കിൻ്റെ പാറക്കടവ് ടൗൺ ബ്രാഞ്ച് പ്രവർത്തന സമയം രാവിലെ 8 മുതൽ രാത്രി 8 വരെയായി ദീർഘിപ്പിച്ചതായും ബാങ്ക് പ്രസിഡൻ്റ് എം.കുഞ്ഞിരാമനും സെക്രട്ടറി കെ.ഷാനിഷ് കുമാറും പറഞ്ഞു.

Chekkyad going to Hi-Tech; Holders of Co-operative Bank accounts can pay their bills over the phone

Next TV

Related Stories
 #DKSivakumar | കേരളത്തിൽ യുഡി എഫ് 20 ൽ 20 ഉം നേടും -ഡി കെ ശിവകുമാർ

Apr 16, 2024 11:49 PM

#DKSivakumar | കേരളത്തിൽ യുഡി എഫ് 20 ൽ 20 ഉം നേടും -ഡി കെ ശിവകുമാർ

ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാദാപുരത്ത് സംഘടിപ്പിച്ച റോഡ് ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം...

Read More >>
#ManayathChandran | ജനാധിപത്യവും മതേതരത്വവും തകർക്കുന്നതാണ് മോദിയുടെ ഗ്യാരൻ്റി -മനയത്ത് ചന്ദ്രൻ

Apr 16, 2024 08:37 PM

#ManayathChandran | ജനാധിപത്യവും മതേതരത്വവും തകർക്കുന്നതാണ് മോദിയുടെ ഗ്യാരൻ്റി -മനയത്ത് ചന്ദ്രൻ

എൽ ഡി എഫ് എടച്ചേരി മേഖലാ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും...

Read More >>
#Insurance | അപകട മരണ ഇൻഷൂറൻസ്: തുക കൈമാറി

Apr 16, 2024 08:30 PM

#Insurance | അപകട മരണ ഇൻഷൂറൻസ്: തുക കൈമാറി

മരം വെട്ടു ജോലിക്കിടെ വീണ് മരണമടഞ്ഞ പുനത്തിക്കണ്ടി രാജന്റെ കുടുംബത്തിന് ഇഷൂറൻസ് സൊസൈറ്റി ഫീൽഡ് ഓഫീസർ കെ.ഷൈബ തുക...

Read More >>
#homevote | വീട്ടിലെത്തി വോട്ട് ശേഖരണം നാളെ  മുതൽ

Apr 16, 2024 04:40 PM

#homevote | വീട്ടിലെത്തി വോട്ട് ശേഖരണം നാളെ മുതൽ

നാലോ അഞ്ചോ ദിവസങ്ങൾ നീളുന്ന വോട്ടു ശേഖരണത്തിൽ 7623 ഭിന്നശേഷിക്കാരുടെയും 85 ന് മുകളിൽ പ്രായമുള്ള 10872 പേരുടെയും വീടുകളാണ് ഉദ്യോഗസ്ഥർ...

Read More >>
#shafiparambil | താരമായി തരങ്കമായി ഷാഫി പറമ്പിൽ; നാദാപുരത്തെ സ്ഥാനാർത്ഥി പര്യടനം നാടിളക്കി

Apr 16, 2024 04:33 PM

#shafiparambil | താരമായി തരങ്കമായി ഷാഫി പറമ്പിൽ; നാദാപുരത്തെ സ്ഥാനാർത്ഥി പര്യടനം നാടിളക്കി

നാദാപുരം ചാലപ്പുറത്ത് കുട്ടികളോടൊപ്പം യുവത്വത്തിൻ്റെ തുടിപ്പായ ഷാഫി സൈക്കിൽ ചവിട്ടി മുന്നേറിയതും...

Read More >>
#inspection | നരിപ്പറ്റയിൽ വ്യാപാര സ്ഥാപനങ്ങളിൽ സംയുക്ത പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി

Apr 16, 2024 03:34 PM

#inspection | നരിപ്പറ്റയിൽ വ്യാപാര സ്ഥാപനങ്ങളിൽ സംയുക്ത പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി

പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്ത സെഞ്ച്വറി ഫയർ വർക്ക് സ്ഥാപനത്തിന് പിഴ...

Read More >>
Top Stories










News Roundup