---
title: "സ്കൂൾ ജാഗ്രത; നാദാപുരത്ത് പ്രധാന അധ്യാപകരുടെ യോഗം ചേർന്നു"
english_title: "school vigilance; A meeting of head teachers was held at Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117655/school-vigilance-a-meeting-of-head-teachers-was-held-at-nadapuram"
published_at: "2023-05-28T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472f0a53d9fc_school_.jpg"
keywords: []
---

# സ്കൂൾ ജാഗ്രത; നാദാപുരത്ത് പ്രധാന അധ്യാപകരുടെ യോഗം ചേർന്നു

> **Lead Summary:** **നാദാപുരം**: **[ **ഗ്രാമപഞ്ചായത്തിൽ സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി പ്രധാന അധ്യാപകന്മാരുടെ യോഗം ചേർന്ന് മാലിന്യ ശുചിത്വ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തു .സംസ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരമാണ് പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനാദ്ധ്യാപകന്മാരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നത് .

## Article Content

**നാദാപുരം**: **[ **ഗ്രാമപഞ്ചായത്തിൽ സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി പ്രധാന അധ്യാപകന്മാരുടെ യോഗം ചേർന്ന് മാലിന്യ ശുചിത്വ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തു .സംസ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരമാണ് പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനാദ്ധ്യാപകന്മാരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നത് .

സ്കൂൾ തുറക്കുന്നതിന് മുമ്പായി സ്കൂൾ പരിസരത്തുള്ള കാടുകൾ വെട്ടിതെളിയിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും സമ്പൂർണ്ണ ശുചീകരണം എല്ലാ സ്കൂളുകളിലും നടത്തിയെന്ന് ഉറപ്പുവരുത്തുന്നതിനും പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് എല്ലാ സ്കൂളുകളും പരിശോധിച്ച് ശുചിത്വ മാലിന്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതാണ്.

സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ പെയിന്റിംഗ് ഉൾപ്പെടെയുള്ള പ്രവർത്തികൾ സ്കൂൾ തുറക്കുന്നതിന് മുമ്പായി പൂർത്തീകരിച്ചു എന്ന് പ്രധാന അധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ് ,സ്കൂളും പരിസരവും ,ക്ലാസ് മുറികളും ,ശൗചാലയങ്ങളും ,കളി സ്ഥലങ്ങളും മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ശുചീകരണം നടത്തിയെന്ന് ഉറപ്പു വരുത്തേണ്ടതാണ് .

സ്കൂളുകളിൽ ഇഴ ജന്തുക്കൾ കയറാതിരിക്കാനുള്ള മുൻ കരുതൽ സ്വീകരിക്കേണ്ടതാണ്. കുടിവെള്ള ടാങ്കുകൾ ,കിണറുകൾ മറ്റു ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായി ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ,വെള്ളം പരിശോധന നടത്തി റിസൾട്ട് ആരോഗ്യവകുപ്പിന് കാണിച്ച് ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് പ്രധാന അധ്യാപകരുടെ ഉത്തരവാദിത്തമാണ് .

സ്കൂൾ പരിസരത്ത് കൊടി തോരണങ്ങൾ ,ബോർഡുകൾ തുടങ്ങിയ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് പഞ്ചായത്തിനെ അറിയിക്കേണ്ടതാണ് ,സ്കൂൾ പരിസരത്ത് കടകളിൽ കൃത്യമായി പരിശോധന നടത്തി നിരോധിത വസ്തുക്കൾ ,ലഹരി വസ്തുക്കൾ ,കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണവിഭവങ്ങൾ വിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ് ഇതിന് പോലീസ് ,എക്സൈസ് വകുപ്പിന്റെ സഹായം പ്രധാന അധ്യാപകന്മാർക്ക് തേടാവുന്നതാണ് . സ്കൂളുകളും പരിസരത്തും അപകടകരമായ നിലയിൽ മരങ്ങളോ മര ചില്ലകളോ ഉണ്ടെങ്കിൽ പഞ്ചായത്തിനെ അറിയിക്കേണ്ടതും ട്രീ കമ്മിറ്റി ചേർന്ന് തുടർ നടപടി സ്വീകരിക്കുന്നതുമാണ്.

സ്കൂൾ തുറക്കുന്നതിനുമുമ്പ് എല്ലാ സ്കൂളുകളും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങിച്ചിരിക്കേണ്ടതാണ് .സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനത്തിന്റെ ഭാഗമായി പിടിഎ യോഗം വിളിച്ചു ചേർത്ത് ഒരു ബോധവൽക്കരണം നടത്തേണ്ടതാണ് .പ്രധാനാധ്യാപകരുടെ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു പഞ്ചായത്ത് സെക്രട്ടറി ടീ ഷാഹുൽ ഹമീദ് സംസ്ഥാന സർക്കാറിന്റെ നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

പി ഇ സി കൺവീനർ സി എച്ച് പ്രദീപ്കുമാർ ,ബിആർസി ട്രെയിനർ കെ ഫാത്തിമ, മെമ്പർമാരായ സി ടി കെ സെമിറ ,പി സുമയ്യ ,അബ്ദുൽ ജലീൽ ,ആയിഷ ഗഫൂർ എന്നിവർ സംസാരിച്ചു .ചർച്ചയിൽ സി കെ സുരേഷ് ബാബു ,എപി ഷെർലി ,കെ വി സുബൈർ ,വി അബ്ദുൽ സമദ് ,പി എം ലിജിന ,എകെ മുഹമ്മദലി ,പി അബ്ദുൽ ബഷീർ എസ് ഡി ദീപ്തി ,ലില്ലി കോച്ചേരി എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117655/school-vigilance-a-meeting-of-head-teachers-was-held-at-nadapuram)